Follow Us On

19

April

2024

Friday

ജപമാല അർപ്പണത്തിനും മെഴുകുതിരി പ്രദക്ഷിണത്തിനും സാക്ഷ്യം വഹിക്കാനൊരുങ്ങി വത്തിക്കാൻ ചത്വരം

ജപമാല അർപ്പണത്തിനും മെഴുകുതിരി പ്രദക്ഷിണത്തിനും സാക്ഷ്യം വഹിക്കാനൊരുങ്ങി വത്തിക്കാൻ ചത്വരം

വത്തിക്കാൻ സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ, പരിശുദ്ധ ദൈവമാതാവിന് സമർപ്പിതമായ മേയ് മാസത്തിൽ വിശേഷാൽ തിരുക്കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി വത്തിക്കാൻ ചത്വരം. മേയ് മാസത്തിലെ നാല് ശനിയാഴ്ചകളിലും നാല് ബുധനാഴ്ചകളിലുമാണ് മേയ് മാസ വണക്കത്തോട് അനുബന്ധിച്ചുള്ള വിശേഷാൽ തിരുക്കർമങ്ങൾ വത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ചകളിൽ രാത്രി 9.00 മുതൽ 10.00 വരെയാണ് മെഴുകുതിരി തെളിച്ചുള്ള ജപമാല പ്രദക്ഷിണത്തിന് സെന്റ് പീറ്റേഴ്സ് ചത്വരം സാക്ഷ്യം വഹിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻ ആർച്ച്പ്രീസ്റ്റ് കർദിനാൾ ആഞ്ചലോ കോമാസ്ത്രി നയിക്കുന്ന ജപമാല പ്രദക്ഷിണത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

‘മാത്തർ എക്ലീസിയ’ (സഭാ മാതാവ്) എന്ന് വിശേഷിപ്പിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിഖ്യാതമായ ഛായാചിത്രത്തിന്റെ പകർപ്പും ഇതോടനുബന്ധിച്ച് വത്തിക്കാൻ ചത്വരത്തിൽ പ്രതിഷ്ഠിക്കും. കോവിഡ് മഹാമാരി ലോകമെമ്പാടും പിടിമുറുക്കിയ വിശിഷ്യാ, ഇറ്റലിയിൽ സംഹാരതാണ്ഡവമാടിയ ദിനങ്ങളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജനപങ്കാളിത്തമില്ലാതെയുള്ള അനുദിന ജപമാല അർപ്പണം നയിച്ച പുരോഹിതനാണ് കർദിനാൾ കോമാസ്ട്രി.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദൈവമാതാവിന്റെ തിരുരൂപത്തിനു മുന്നിൽ ബുധനാഴ്ചകളിൽ ഒരുക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയാണ് മേയ്മാസ വണക്കത്തിനായി വത്തിക്കാൻ ക്രമീകരിച്ചിരിക്കുന്ന മറ്റൊരു ശുശ്രൂഷ. മേയ് മാസത്തിലെ നാല് ബുധനാഴ്ചകളിലും വൈകിട്ട് 4.00നാണ് പ്രാർത്ഥന ആരംഭിക്കുക. തുടർന്ന് 5.00ന് ദിവ്യബലി അർപ്പണം.

വണക്കമാസ ആചരണത്തോട് അനുബന്ധിച്ച് ലോകസമാധാനത്തിനായി വിശിഷ്യാ, യുക്രേനിയൻ ജനതയ്ക്കായി എല്ലാദിവസവും ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ കഴിഞ്ഞ ദിവസം വിശ്വാസികളോട് പാപ്പ ആവശ്യപ്പെട്ടിരുന്നു. യുക്രൈനിൽ കഷ്ടപ്പെടുന്ന എല്ലാവരെയും, വിശിഷ്യാ, കുട്ടികളെയും പ്രായമായവരെയും ദൈവസമക്ഷം സമർപ്പിച്ചുകൊണ്ടായിരുന്നു പാപ്പയുടെ അഭ്യർത്ഥന.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?