Follow Us On

29

March

2024

Friday

ഒരുക്കം തുടങ്ങി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സമൂഹം ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക്; എയ്ൽസ്‌ഫോർഡ് തീർത്ഥാടനം മേയ് 28ന്

ഒരുക്കം തുടങ്ങി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സമൂഹം ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക്; എയ്ൽസ്‌ഫോർഡ് തീർത്ഥാടനം മേയ് 28ന്

യു.കെ: ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെന്റിലെ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ എയ്ൽസ്‌ഫോർഡ് പ്രയറിയിലേക്ക് തീർത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയായ എയ്ൽസ്‌ഫോർഡിലേക്ക് മേയ് 28ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് തീർത്ഥാടനം. ഉച്ചക്ക് 12.00ന് എയ്ൽസ്‌ഫോർഡിലെ ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന ജപമാല പ്രദിക്ഷണത്തിൽ രൂപതയുടെ എല്ലാ ഭാഗത്തുനിന്നുള്ള വിശ്വാസികളും പങ്കെടുക്കും.

തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുനാൾ ദിവ്യബലിക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ കർമലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദിക്ഷണവും ഉണ്ടാകും. ഇത് അഞ്ചാം തവണയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത എയ്ൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിയ തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു നാലാമത് തീർത്ഥാടനം. തീർത്ഥാടനത്തിന്റെ വിജയത്തിനായി ലണ്ടൻ റീജ്യൺ കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടക്കുന്നത്. തീർത്ഥാടനത്തോട് അനുബന്ധിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കാനും കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ സമർപ്പണത്തിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാൾ പ്രസുദേന്തിയാകാൻ ആഗ്രഹിക്കുന്നവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം. റവ. ഫാ. ടോമി എടാട്ട് (07448836131), ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ (07832374201), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708).

കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ആത്മീയ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനി ക്രൈസ്തവരുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി. എല്ലാവർഷവും അനേകായിരങ്ങളാണ് എയിൽസ്ഫോർഡ് സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കാനെത്തുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?