Follow Us On

03

July

2022

Sunday

വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ല, മറിച്ച്, മാമ്മോദീസ സ്വീകരിച്ച നമ്മെപ്രതിയുള്ള ദൈവീക സ്വപ്‌നം: പാപ്പ

വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ല, മറിച്ച്, മാമ്മോദീസ സ്വീകരിച്ച നമ്മെപ്രതിയുള്ള ദൈവീക സ്വപ്‌നം: പാപ്പ

വത്തിക്കാൻ സിറ്റി: വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നും മറിച്ച്, ക്രിസ്തുവിൽ മാമ്മോദീസ സ്വീകരിച്ച സകലരെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നമാണെന്നും ഫ്രാൻസിസ് പാപ്പ. വിശുദ്ധി രൂപംകൊള്ളുന്നത് ഏതാനും വീരോചിത പ്രവർത്തികളാലല്ല മറിച്ച്, നിരവധി ദൈനംദിന സ്‌നേഹത്താലാണെന്ന് ഓർമിപ്പിച്ച പാപ്പ, അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകളിലും വിശുദ്ധി തേടണമെന്നും ചൂണ്ടിക്കാട്ടി. വാഴ്ത്തപ്പെട്ട ദേവസഹായം ഉൾപ്പെടെ 10 പുണ്യാത്മാക്കളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

‘നീ ഒരു സമർപ്പിതയോ സമർപ്പിതനോ ആണോ? നിന്റെ സമർപ്പണം സസന്തോഷം ജീവിച്ച് വിശുദ്ധി വരിക്കുക. വിവാഹിതനോ വിവാഹിതയോ ആണോ? ഭർത്താവിനെയും ഭാര്യയേയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധനോ വിശുദ്ധയോ ആയിരിക്കുക. നീ തൊഴിലാളിയാണോ? സത്യസന്ധതയോടെ ജോലി ചെയ്യുകയും സഹപ്രവർത്തകർക്ക് നീതി ലഭിക്കാൻവേണ്ടി പോരാടുകയും ചെയ്ത് വിശുദ്ധി പ്രാപിക്കുക. നിനക്ക് അധികാരമുണ്ടോ? സ്വാർത്ഥ താൽപ്പര്യങ്ങൾ വെടിഞ്ഞും പൊതുനന്മയ്ക്കു വേണ്ടി പോരാടിയും വിശുദ്ധി കൈവരിക്കുക,’ അനുദിന ജീവിതവും വിശുദ്ധിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാപ്പ പങ്കുവെച്ചു.

‘ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുക,’ (യോഹ. 13:34). ക്രിസ്തു നമുക്കേകിയ അന്ത്യസന്ദേശമാണിത്. നാം യഥാർത്ഥത്തിൽ ക്രിസ്തുശിഷ്യരാണോ എന്ന് തിരിച്ചറിയുന്നതിനുള്ള മൗലിക മാനദണ്ഡമാണ് സ്‌നേഹത്തിന്റെ ഈ കൽപ്പന. യേശുവിന്റെ ശിഷ്യന്മാരായിരിക്കുക, വിശുദ്ധിയുടെ പാതയിൽ ചരിക്കുക എന്നത്, എല്ലാറ്റിനുമുപരിയായി, ദൈവസ്‌നേഹത്തിന്റെ ശക്തിയാൽ സ്വയം രൂപാന്തരപ്പെടാൻ അനുവദിക്കുകയാണ്. അഹത്തിനുമേൽ ദൈവത്തിന്റെയും ജഡത്തിന്മേൽ ആത്മാവിന്റെയും പ്രവൃത്തികളുടെ മേൽ കൃപയുടെയും പ്രാഥമ്യം നാം വിസ്മരിക്കരുത്.

മറ്റുള്ളവരിൽ എപ്പോഴും യേശുവിനെ ദർശിക്കുക എന്നതാണ് വിശുദ്ധിയുടെ പാത. ഈ വിളി സാർവത്രികമാണ്, അത് മാമ്മോദീസായോടെ ആരംഭിക്കുന്ന നമുക്കെല്ലാവർക്കുമുള്ള വിളിയാണ്. വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് പറഞ്ഞതുപോലെ, വിശുദ്ധി എല്ലായ്‌പ്പോഴും യഥാർത്ഥമാണ്. അതെ, കർത്താവിന് ഓരോരുത്തരെയും സംബന്ധിച്ച സ്‌നേഹപദ്ധതിയുണ്ട്, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ചും അവിടുത്തേക്ക് ഒരു സ്വപ്‌നമുണ്ട്. ആ ബോധ്യത്തോടെ നാം ചരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?