Follow Us On

03

July

2022

Sunday

യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് പ്രാർത്ഥനാശംസകൾ നേർന്ന്‌ ബിഷപ്പ് പോൾ ഹിൻഡർ

യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് പ്രാർത്ഥനാശംസകൾ നേർന്ന്‌ ബിഷപ്പ് പോൾ ഹിൻഡർ

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യു.എ.ഇ) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അർപ്പിച്ച് നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ. കഴിഞ്ഞ നാളുകളിൽ അദ്ദേഹം നിർവഹിച്ച ദൗത്യങ്ങളെ സ്മരിച്ചുകൊണ്ട് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ്, സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക്കകൂടിയായ ബിഷപ്പ് ഹിൻഡർ അദ്ദേഹത്തെ അനുമോദിച്ചത്.

‘ഈ രാഷ്ട്രത്തോടുള്ള തന്റെ മഹത്തായ ഉത്തരവാദിത്തം വിജയകരമായി നിറവേറ്റാനുള്ളപ്രാർത്ഥനയും ആത്മീയ പിന്തുണയും വാഗ്ദാനം ചെയ്യുന്നു,’ ബിഷപ്പ് ഹിൻഡർ അറിയിച്ചു. ഒന്നര പതിറ്റാണ്ടിലേറെയായി അബുദാബിയുടെ കിരീടാവകാശിയും യ.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 2019ൽ ഫ്രാൻസിസ് പാപ്പയെ അബുദാബിയിലേക്ക് ക്ഷണിച്ചതിനും പ്രസ്തുത പേപ്പൽ പര്യടനം ചരിത്രത്തിൽ ഇടംപിടിക്കുംവിധം അവിസ്മരണീയമാക്കിയതിനു പിന്നിലും മുഖ്യപങ്കുവഹിച്ചത് ഇദ്ദേഹംതന്നെയാണ്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ രാജ്യത്തെ നയിക്കുന്നതിൽ അദ്ദേഹം കാഴ്ചവെച്ച ശ്രദ്ധേയമായ ഇടപെടലുകളെ ബിഷപ്പ് ഹിൻഡർ അനുസ്മരിച്ചു. ‘കോവിഡിന്റെ ദുരിതമുഖത്ത് ദുർബലരിൽ ദുർബലരായ രാജ്യങ്ങൾക്ക് യു.എ.ഇയുടെ സഹായം ലഭ്യമാക്കാൻ അങ്ങ് കാട്ടിയ താൽപ്പര്യത്തെയും ഞാൻ നന്ദിയോടെ സ്മരിക്കുന്നു.’ യുഎഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73), അസുഖ ബാധിതനായി മേയ് 13ന് നിര്യാതനായതിനെ തുടർന്നായിരുന്നു, ഷെയ്ഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ തിരഞ്ഞെടുപ്പ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?