Follow Us On

29

March

2024

Friday

ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 10,000ൽപ്പരം സൈനീകർ പരിശുദ്ധ ലൂർദ് മാതാവിന്റെ സന്നിധിയിൽ!

ദൈവമാതാവിന്റെ മാധ്യസ്ഥം തേടി 10,000ൽപ്പരം സൈനീകർ പരിശുദ്ധ ലൂർദ് മാതാവിന്റെ സന്നിധിയിൽ!

ഫ്രാൻസ്‌: യുദ്ധക്കെടുതികളുടെയും യുദ്ധ ഭീഷണികളിലൂടെയും ലോകരാജ്യങ്ങൾ കടന്നുപോകുമ്പോൾ, പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പതിനായിരത്തിൽപ്പരം സൈനീകർ ലൂർദ് മാതാവിന്റെ സന്നിധിയിൽ. യുദ്ധങ്ങൾ ഏൽപ്പിച്ച ആന്തരീക മുറിവുകൾ സൗഖ്യപ്പെടുത്തണമെന്ന പ്രാർത്ഥനയോടെ ലൂർദിലേക്ക് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മിലിട്ടറി തീർത്ഥാടനത്തിൽ ഈ വർഷം അണിചേർന്നത് 42 രാജ്യങ്ങളിൽനിന്നുള്ള സൈനീകരാണ്. 160 സൈനീകരുടെ ക്രിസ്തുവിശ്വാസ സ്വീകരണത്തിന് ഇത്തവണത്തെ തീർത്ഥാടനം സാക്ഷ്യം വഹിച്ചതും സവിശേഷതയായി.

ലോക രാജ്യങ്ങളിൽ അനുരജ്ഞനവും സമാധാനവും സംജാതമാകുക എന്ന ലക്ഷ്യത്തോടെ, ലൂർദിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ 100-ാം പിറന്നാളായ 1958ൽ ആരംഭം കുറിച്ച ഇന്റർനാഷണൽ മിലിട്ടറി തീർത്ഥാടനം വിഖ്യാതമാണ്. കൊറോണാ മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ഇതാദ്യമായാണ് അമേരിക്കയിൽനിന്ന് ഉൾപ്പെടെയുള്ള സൈനീക ഗണം തീർത്ഥാടത്തിനണഞ്ഞത്. ‘എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു,’ എന്നതായിരുന്നു മേയ് 13മുതൽ 15വരെ സംഘടിപ്പിച്ച 62-ാമത് തീർത്ഥാടനത്തിന്റെ ആപ്തവാക്യം.

സൈനീക ജീവിതത്തിനിടയിൽ, ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിക്കുന്നവരുടെയും വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നവരുടെയും കൂദാശാ സ്വീകരണവും തീർത്ഥാടനത്തിന്റെ സവിശേഷതയാണ്. അതുപ്രകാരം ഇത്തവണ 160 പേർ മാമ്മോദീസ, സ്‌ഥൈര്യലേപന കൂദാശകൾ സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. മുൻ സൈനീകർ ഉൾപ്പെടെ 175 പേരാണ് അമേരിക്കയിൽനിന്ന് അണിചേർന്നത്. മിലിട്ടറി ആർച്ച്ഡയോസിസിന്റെ അധ്യക്ഷൻ ആർച്ച്ബിഷപ്പ് തിമോത്തി പി ബ്രോഗ്ലിയോ നേതൃത്വത്തിലായിരുന്നു അമേരിക്കൻ സൈനീകരുടെ തീർത്ഥാടനം.

മിലിട്ടറി ആർച്ച്ഡയോസിന്റെ സഹകരണത്തോടെ കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘ക്‌നൈറ്റ്‌സ് ഓഫ് കൊളംബസാ’ണ് ‘വാരിയേഴ്‌സ് ടു ലൂർദ്‌സ്’ എന്ന പേരിൽ അമേരിക്കൻ സംഘത്തിന്റെ തീർത്ഥാടനം സ്‌പോൺസർ ചെയ്തത്. ദിവ്യബലി അർപ്പണവും വിശ്വാസ കൂട്ടായ്മകളും തീർത്ഥാടനത്തിന്റെ ഭാഗമായിരുന്നു. യുദ്ധത്തിന്റെ ആന്തരീക മുറിവുകളുമായി കഴിയുന്ന സൈനീകർക്ക് തീർത്ഥാടനം ആത്മീയ സൗഖ്യത്തിനുള്ള അവസരമായിമാറിയെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.

യുക്രൈനിൽ സമാധാനം സംജാതമാകാനുള്ള പ്രാർത്ഥനയും ഇത്തവണത്തെ തീർത്ഥാടനത്തിന്റെ വിശേഷാൽ നിയോഗമായിരുന്നു. യുക്രേനിയൻ സൈനീകർക്ക് അയച്ചുകൊടുക്കാൻ വേണ്ടി ഒരുക്കിയ 3000 പ്രാർത്ഥനാ കിറ്റുകളുടെ ആശീർവാദവും ഇതിന്റെ ഭാഗമായി നടത്തി. ലൂർദിലെ വിശുദ്ധ ജലം, ജപമാല, മാതാവിനോടുള്ള പ്രാർത്ഥന, ‘ക്‌നൈറ്റ് ഓഫ് കൊളംബസി’ന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട മൈക്കേൽ മക്ഗിവ്‌നിയോടുള്ള മധ്യസ്ഥ പ്രാർത്ഥന എന്നിവയാണ് പ്രാർത്ഥനാ കിറ്റിലുള്ളത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?