Follow Us On

19

April

2024

Friday

അന്ന് ദൈവാലയം ഇന്ന്…

അന്ന് ദൈവാലയം ഇന്ന്…

അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള പിറ്റ്‌സ്ബര്‍ഗില്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ നാമധേയത്തില്‍ 1902-ല്‍ പണി കഴിപ്പിച്ച ഒരു കത്തോലിക്കാ ദൈവാലയമായിരുന്നു ഇത്. പെന്‍സില്‍വാനിയയുടെ ചരിത്രത്തിലെ ഒരു ശ്രദ്ധാകേന്ദ്രമായിരുന്ന ഈ ദൈവാലയം കാലക്രമേണ വിശ്വാസികളുടെ എണ്ണത്തില്‍ വന്ന കുറവും ദൈവാലയ നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളുംമൂലം പിറ്റ്‌സ്ബര്‍ഗ് രൂപതയ്ക്ക് 1993-ല്‍ അതിന്റെ കൗദാശികമാനം പിന്‍വലിച്ച് വിറ്റൊഴിവാക്കേണ്ടിവന്നു.

പരിശുദ്ധ കുര്‍ബാനകളും പവിത്രമായ കൗദാശിക കര്‍മങ്ങളും പരിപാവനമായ പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തിയിരുന്ന പുണ്യ ദൈവാലയം ഇന്ന് മദ്യപാനവും പാപപ്രവൃത്തികളും കേളിയാടാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ പേരു നല്‍കിയിരിക്കുന്നതുതന്നെ ‘പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല’ (The church brew works) എന്നാണ്.

പ്രശസ്തിയും പാരമ്പര്യവും വിളിച്ചറിയിക്കുവാന്‍ അംബരചുംബികളായ ദൈവാലയങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ നാം ഇക്കാര്യങ്ങള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. നികുതി നിയമങ്ങളൊക്കെ മാറുകയാണ്. ആരാധനാലയങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളിലും മാറ്റങ്ങള്‍ വരുന്നു. വിശ്വാസികളുടെ സജീവത ഇവിടെയും കുറയുന്നു.
യുവജനങ്ങള്‍ കൂടുതലും വിദേശങ്ങളിലേക്ക് താല്‍പര്യം വയ്ക്കുന്നു. ഇവിടെയും നമ്മള്‍ പണിതുയര്‍ത്തുന്ന വലിയ ദൈവാലയങ്ങളുടെ ഭാവിയെന്ത്?. നമ്മുടെ ആവശ്യത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ചെറിയ ദൈവാലയങ്ങളിലേക്ക് നമുക്കും മടങ്ങിവരാനാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?