Follow Us On

03

July

2022

Sunday

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട; ദിവ്യബലിമധ്യേ മൂന്നു പേർ കൊല്ലപ്പെട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട; ദിവ്യബലിമധ്യേ മൂന്നു പേർ കൊല്ലപ്പെട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

കടൂണ: ഞായറാഴ്ച തിരുക്കർമങ്ങൾ നടക്കവേ നൈജീരിയയിലെ രണ്ട് ദൈവാലയങ്ങൾക്കു നേരെ വീണ്ടും ആയുധധാരികളുടെ ആക്രമണം. ക്രൈസ്തവരുടെ പീഡനഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കടൂണ സംസ്ഥാനത്തെ സെന്റ് മോസസ് കത്തോലിക്കാ ദൈവാലയം, മാറാനാത്ത ബാപ്റ്റിസ്റ്റ് ദൈവാലയം എന്നിവിടങ്ങളിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേരെ തട്ടിക്കൊണ്ടുപോയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ (ജൂൺ 19) തിരുക്കർമങ്ങൾ നടക്കവേ മോട്ടോർ സൈക്കിളുകളിൽ എത്തിയ ആയുധധാരികളാണ് ആക്രമണം അഴിച്ചുവിട്ടത്. ഉൻഗുവാൻ ഫാദാ, ഉൻഗുവാൻ ടുറാവ, ഉൻഗുവാൻ മക്കാമ, റൂബാ എന്നി പ്രദേശങ്ങൾ ഒന്നിന് പുറകെ ഒന്നായി അവർ ആക്രമിക്കുകയായിരുന്നു. കജുരു എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കൊല്ലപ്പെട്ട മൂന്നു പേരും സെന്റ് മോസസ് ദൈവാലയത്തിൽ ദിവ്യബലിയിൽ പങ്കെടുത്തവരാണെന്നാണ് പ്രാദേശീക മാധ്യമങ്ങളുടെ റിപ്പോർട്ട്.

ആക്രമണം നടന്ന വിവരം കഡൂണയിലെ ആഭ്യന്തര സുരക്ഷാ കമ്മീഷണർ സ്ഥിരീകരിച്ചെങ്കിലും തട്ടിക്കൊണ്ടുപോയവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കുട്ടികളും ഗർഭിണികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇസ്ലാമിക തീവ്രവാദ ആക്രമണമാണോ എന്ന് സംശയമുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സെന്റ് മോസസ് കത്തോലിക്ക ദൈവാലയത്തിലെ ആദ്യത്തെ കുർബാന സമാപിക്കുമ്പോഴായിരുന്നു ആക്രമണം നടന്നതെന്ന് നൈജീരിയയിലെ ‘കാത്തലിക് ബ്രോഡ്കാസ്റ്റ് കമ്മീഷൻ’ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. ‘ഭീകരർ ഇടയ്ക്കിടെ വലിയ കൂട്ടമായി എത്തി വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം നിരവധി വിശ്വാസികളെ അവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പലവിധ പരിക്കുകളോടെ നിരവധി പേരെ കടൂണയിലെ സെന്റ് ജെറാൾഡ് കാത്തലിക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,’ പ്രസ്താവന വ്യക്തമാക്കുന്നു.

പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ, ഒവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിൽ 40ൽപ്പരം പേർ കൊല്ലപ്പെടാൻ കാരണമായ തീവ്രവാദി ആക്രമണത്തിൽ രാജ്യം ഉഴലുമ്പോൾതന്നെയാണ്, പുതിയ ആക്രമത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. പന്തക്കുസ്താ തിരുനാൾ ദിനത്തിൽതന്നെ കടൂണയിലെ തന്നെ ഉങ്വാൻ ഗാമു, ഡോഗോൺ നോമ, ഉങ്വാൻ സർക്കി, മൈകോരി തുടങ്ങിയ ഗ്രാമങ്ങളിലും തീവ്രവാദികൾ ആക്രമം അഴിച്ചുവിട്ടിരുന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണങ്ങൾ വ്യാപിക്കുകയാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?