Follow Us On

29

March

2024

Friday

വലിയ കുടുംബങ്ങളെ ആദരിച്ചു

വലിയ കുടുംബങ്ങളെ ആദരിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ കുടുംബ വര്‍ഷാചരണത്തിന്റെ സമാപന സമ്മേളനത്തില്‍  വലിയ കുടുംബങ്ങളെ ആദരിച്ചു.  ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. നാലും അതില്‍ കുടുതലും മക്കളുള്ള പ്രോ-ലൈഫ് കുടുംബങ്ങളെ മെമന്റോ നല്‍കി കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ആദരിച്ചു.

കോട്ടപ്പുറം രൂപതയും ഡോണ്‍ ബോസ്‌ക്കോ ഹോസ്പ്പിറ്റലും സംയുക്തമായി ആരംഭിക്കുന്ന നാലു മുതലുള്ള കുഞ്ഞുങ്ങളുടെ നോര്‍മല്‍ പ്രസവ ചികിത്സാ സൗജന്യ പദ്ധതിയും സിസേറിയനുള്ള ഇളവ് നല്‍കുന്ന പദ്ധതിയും ഡോണ്‍ ബോസ്‌ക്കോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ക്ലോഡിന്‍ ബിവേര ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി ജ്ഞാനസ്‌നാനം നല്‍കിയ 98 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ സമൃദ്ധിയുടെ പാരിതോഷികവും മെമന്റോയും നല്‍കി ആ കുടുംബങ്ങളെ ആദരിച്ചു. നാലും അതില്‍ കുടുതലും മക്കളുള്ള കുടുംബങ്ങളെയും മെമന്റോ നല്‍കി ആദരിച്ചു.

സമ്മേളനത്തില്‍ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹധന സഹായ പദ്ധതിയായ സാന്ത്വന മംഗല്യനിധിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നിര്‍വഹിച്ചു.  കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, ജെസ്‌മോന്‍ വലിയപറപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?