Follow Us On

28

March

2024

Thursday

മോണ്‍. മാത്യു മുരിങ്ങാത്തേരി മെമ്മോറിയല്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് ഡോ. ഏഡന്‍വാലക്ക്

മോണ്‍. മാത്യു മുരിങ്ങാത്തേരി മെമ്മോറിയല്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് ഡോ. ഏഡന്‍വാലക്ക്
തൃശൂര്‍: ജൂബിലി മിഷന്‍ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറായിരുന്ന മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘മോണ്‍. മാത്യു മുരിങ്ങാത്തേരി മെമ്മോറിയല്‍ നാഷണല്‍ ലെവല്‍ ഹെല്‍ത്ത് കെയര്‍ മിഷനറി അവാര്‍ഡ് ‘  ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി ഡോ. ഏഡന്‍വാലക്ക് മരണാനന്തര ബഹുമതിയായി നല്‍കി.  50,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഡോ. ഏഡന്‍വാലയുടെ ഭാര്യ ഗുല്‍നാര്‍ ഏഡന്‍വാല ഏറ്റുവാങ്ങി. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ട്രെയിന്‍ സംഘടനയുടെ സഹായത്തോടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ മുറിച്ചുണ്ട്-മുറിയണ്ണാക്ക് ശസ്ത്രക്രിയകള്‍ക്ക് തുടക്കംകുറിക്കുകയും നീണ്ട വര്‍ഷങ്ങള്‍ അതിനു നേതൃത്വം വഹിക്കുകയും ചെയ്ത ഡോ. എച്ച്. എസ് ഏഡന്‍വാല 2020-ലാണ് അന്തരിച്ചത്.
ഡോ. ഏഡന്‍വാലയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഡോ. ഏഡന്‍വാല മെമ്മോറിയല്‍ ഒറേഷന്‍ എന്ന പ്രഭാഷണ പരമ്പരയില്‍ ആദ്യത്തെ പ്രഭാഷണം ഡോ. ഏഡന്‍വാലയുടെ മകനും, ഇപ്പോള്‍ യുകെയില്‍ ജീറിയാട്രീഷ്യനായി സേവനമനുഷ്ഠിക്കുന്ന ഡോ. ഫിര്‍ദോസ് ഏഡന്‍വാല നിര്‍വ്വഹിച്ചു.
ഡോ. ഏഡന്‍വാല മെമ്മോറിയല്‍ പീഡിയാട്രിക്ക് ചാരിറ്റി ഫണ്ടിന്റെ പ്രഖ്യാപനം മുന്‍ ഡിജിപി ഋഷിരാജ്‌സിംഗ് നിര്‍വഹിച്ചു. സ്‌മൈല്‍ ട്രെയിന്‍ സംഘടനയുടെ ഏഷ്യന്‍ റീജിനല്‍ ഡയറക്ടര്‍ മംമ്തകരോള്‍ ക്ലഫ്റ്റ് ലിപ് ആന്റ് പാലറ്റില്‍ ഫെല്ലോഷിപ്പ് നടത്തുന്നതിന്റെ  പ്രഖ്യാപനം നിര്‍വ്വഹിച്ചു. ‘ഡോ. എച്ച്. എസ്. ഏഡന്‍വാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലഫ്റ്റ് ലിപ് ആന്റ് പാലറ്റിന്റെ പ്രഖ്യാപനം ഡോ. ഏഡന്‍വാലയുടെ ഭാര്യ ഗുല്‍നാര്‍ ഏഡന്‍വാല നിര്‍വഹിച്ചു. മോണ്‍. മാത്യു മുരിങ്ങാത്തേരി ബിള്‍ഡിങ്ങിന്റെ പ്രഖ്യാപനം മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ തൂങ്കുഴിയും, ഡോ. ഏഡന്‍വാല മെമ്മോറിയല്‍ ബിള്‍ഡിങ്ങിന്റെ പ്രഖ്യാപനം സ്‌മൈല്‍ ട്രെയിനിന്റെ പ്രസിഡന്റും സിഇഒയുമായ സൂസന്ന ഷഫര്‍ നിര്‍വഹിച്ചു.
ആശുപത്രി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍. സിഇഒ ഡോ. ബെന്നി ജോസഫ്, അസി. ഡയറക്ടര്‍ ഫാ. ഡെമിന്‍ തറയില്‍, പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Attachments area
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?