Follow Us On

03

July

2022

Sunday

നിയുക്ത ബിഷപ് മാത്യു മനക്കരകാവില്‍ റമ്പാന്‍ സ്ഥാനമേറ്റു

നിയുക്ത ബിഷപ് മാത്യു മനക്കരകാവില്‍ റമ്പാന്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതാ നിയുക്ക സഹായ മെത്രാന്‍ ഡോ. മാത്യു മനക്കരകാവില്‍ റമ്പാന്‍ സ്ഥാനമേറ്റു. മാതൃ ഇടവകയായ കൊട്ടാരക്കര പുത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സംബന്ധിച്ചു. ഡോ. മാത്യു മനക്കരകാവിലിന്റെ മെത്രാഭിഷേകം ജൂലായ് 15ന് തിരുവനന്തപുരത്ത് നടക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?