Follow Us On

29

March

2024

Friday

ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയിലെ ലേഖനം കത്തോലിക്കരെ അവഹേളിക്കുന്നതിന് തുല്യം

ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയിലെ ലേഖനം കത്തോലിക്കരെ അവഹേളിക്കുന്നതിന് തുല്യം

പാലാ:  വിശുദ്ധ ദൈവസഹായത്തെ അവഹേളിച്ചു കൊണ്ട് ആര്‍എസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എസ്എംവൈഎം-കെസിവൈഎം പാലാ രൂപതാ സമിതി. ദൈവസഹായത്തെ  മോഷ്ടാവായും രാജ്യദ്രോ ഹിയായും ലേഖനത്തില്‍ ചിത്രീകരിക്കുന്നു. ഒപ്പം  കത്തോലിക്കാ സഭയെ വ്യാജ  ചരിത്ര നിര്‍മ്മാതാക്കളായും ലേഖനത്തില്‍ പറയുന്നു. ഇത് ഏറെ വേദനജനകവും മതേതരത്വത്തിന്   പോറല്‍ വീഴ്ത്തുന്നതുമാണെന്ന് എസ്എംവൈഎം-കെസിവൈഎം പാലാ രൂപതാ സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെ സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത  നീക്കങ്ങളെപ്പറ്റി നാം ജാഗരൂകരായിരിക്കണം. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന  ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും നിയന്ത്രിക്കാന്‍  സര്‍ക്കാര്‍ തയാറാക്കണം. ലേഖന കര്‍ത്താവ്, കത്തോലിക്കാ സഭ സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ മനസിലാക്കണമെന്നും ലേഖനം പിന്‍വലിച്ച് മാപ്പു പറയണമെന്നും എസ്എംവൈഎം-കെസിവൈഎം രൂപതാ സമിതി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് മുഖപത്രത്തില്‍ വന്ന ലേഖനത്തെപ്പറ്റി കേരള ബി ജെ പി ഘടകം നയം വ്യകതമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?