കോതമംഗലം: തടാകത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ മലയാളി വൈദികന് മുങ്ങി മരിച്ചു. സിഎസ്ടി സഭാംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് മരിച്ചത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലെ മൂര്‍ണര്‍ തടാകത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അദ്ദേഹത്തെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റുന്നതിനിടയില്‍ ഫാ. ബിനു വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
നീണ്ട തെരച്ചിലിനൊടുവില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സിഎസ്ടി സഭാധികൃതര്‍ അറിയിച്ചു. സംസ്കാരം പിന്നീട് മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും. എട്ടു വര്‍ഷമായി ജര്‍മനിയിലെ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് ഫാ. ബിനു സേവനമനുഷ്ഠിച്ചിരുന്നത്. കോതമംഗലം പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
Leave a Comment
Your email address will not be published. Required fields are marked with *