Follow Us On

03

July

2022

Sunday

മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണം

മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണം

കൊച്ചി: മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പാക്കാത്ത വിഷയത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനി ധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മാന്യമായി  ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്. അത് ആര്‍ക്കും നിഷേധിക്ക പ്പെടരുതെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.

14 വര്‍ഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂര്‍ണമായും നടപ്പിലാക്കാന്‍ ആവാത്തത് എന്തുകൊണ്ട് എന്ന വസ്തുതകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വാസയോഗ്യമായ ഭൂമി, വാഗ്ദാനംചെയ്ത തൊഴില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടിയിറക്കപ്പെട്ട വര്‍ക്ക്  അവകാശമായി ലഭിക്കേണ്ടതാണ്. അതിനുവേണ്ടി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള വര്‍ക്കും താന്‍ കത്തുകള്‍ നല്‍കിയ കാര്യം അദ്ദേഹം പരാമര്‍ശിച്ചു.

വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ് പുനരധിവാസ പാക്കേജ് സംബന്ധിച്ച വിഷയമവതരിപ്പിച്ചു. ഹൈബി ഈഡന്‍ എംപി, വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഉമാ തോമസ് എംഎല്‍എ, ജോസഫ് ജൂഡ്,  റോയി പാളയത്തില്‍, അഡ്വ. എല്‍സി, ആഷ്ലിന്‍ പോള്‍, കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളായ ഫ്രാന്‍സിസ് കുളത്തുങ്കല്‍, വി.പി വില്‍സണ്‍, ആന്റണി സെലസ്റ്റിന്‍ പനക്കല്‍, മേരി ഫ്രാന്‍സിസ്, പി.എ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?