Follow Us On

19

April

2024

Friday

ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല

ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം അക്രമവും കൊലപാതകവും തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കുവാന്‍ അവകാശമില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. മനുഷ്യമനസുകളിലാണ് സ്നേഹവും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പി  ക്കേണ്ടതെന്ന് അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇറാക്കും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നൈജീരിയ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊ ടുക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധി ക്കാനോ ശ്രമിക്കാത്തവരുടെ സൗഹാര്‍ദ്ദ-പ്രഹസന പ്രസംഗങ്ങള്‍ പൊതുസമൂഹം മുഖവില ക്കെടുക്കില്ല.

വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ദേവസഹായവും ക്രൈസ്തവ സമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലു വിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന മറ്റൊരുകൂട്ടര്‍. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസ സത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവര്‍.

ക്രിസ്തുമത വിശ്വാസങ്ങളെ നിന്ദിച്ചും വിശുദ്ധരെ അവഹേളിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതിയും ഭിന്നതയും സൃഷ്ടിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാതെ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുവാന്‍ എല്ലാ മതവിഭാഗങ്ങളും പരിശ്രമിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14, 15 തീയതികളില്‍ ഭാരതത്തിലുടനീളം ലെയ്റ്റി കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുന്ന, ഭീകരതയ്ക്കെതിരെ സമാധാന പ്രതിജ്ഞയെടുക്കാന്‍ മതസൗഹാര്‍ദ്ദം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാ മതവിഭാഗങ്ങളും മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?