Follow Us On

19

April

2024

Friday

ബഫര്‍സോണ്‍; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രതിഷേധാര്‍ഹം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

ബഫര്‍സോണ്‍; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രതിഷേധാര്‍ഹം: കെസിബിസി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ ക്കാരിന്റെ ഇരട്ടത്താപ്പ്  പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനോ, ക്രിയാത്മകമായി ആ വിഷയത്തില്‍ ഇടപെടാനോ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്. ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലകള്‍ നിശ്ചയിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഈ ഉത്തരവിനെ മറച്ചുവച്ചുകൊണ്ടാണ് ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ നാളുകളില്‍ പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളോടുള്ള സര്‍ക്കാര്‍ സമീപനങ്ങളിലെ ഇരട്ടത്താപ്പ് അപലപനീയമാണെന്ന് ജാഗ്രതാ സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നിപതിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മനസിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്താനും ജനപക്ഷ നയങ്ങളും നിലപാടുകളും സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഒളിച്ചുകളി അവസാനിപ്പിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സന്നദ്ധമാകണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?