Follow Us On

29

March

2024

Friday

ഹെലന്‍ കെല്ലര്‍ അനുസ്മരണം

ഹെലന്‍ കെല്ലര്‍ അനുസ്മരണം

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തി. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യാവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനമാണ് ജൂണ്‍ 27. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തിയത്.
തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം  ചെയ്തു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ അവയെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കുവാന്‍ ഹെലന്‍ കെല്ലറിന്റെ ജീവിതം ഭിന്നശേഷിയുള്ളവര്‍ക്ക് വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധ ബധിര വൈകല്യത്തെ അതിജീവിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്സ് സെന്ററും പ്രവര്‍ത്തിക്കു ന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?