Follow Us On

29

March

2024

Friday

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരളത്തിലെ മലയോര മേഖലകളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ബഫര്‍സോണ്‍ പ്രഖ്യാ പനത്തോടെ  വലിയ ആശങ്കയിലാണ്. കൃഷിയും കര്‍ഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണ്.  കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്‌നാട്ടില്‍ കൃഷിയും കര്‍ഷകരും മുന്‍ഗണനയോടെ സംരക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ മലയോര കര്‍ഷകരുടെ സ്ഥിതി വളരെ പരിതാപകരമാണ്.
നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായിനിന്ന് ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപെട്ടു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?