Follow Us On

15

August

2022

Monday

വൃക്ക പകുത്തു നല്‍കിയ വൈദികന്‍

വൃക്ക പകുത്തു നല്‍കിയ  വൈദികന്‍

– സൈജോ ചാലിശേരി

തൃശൂരിലെ കനകമല ഇടവകയിലെ നിര്‍ധന കുടുംബാംഗമായ യുവാവിന് വൃക്ക പകുത്തു നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ഫാ. ഷിബു നെല്ലിശേരി എന്ന വൈദികന്‍. യേശുക്രിസ്തു കാണിച്ചുതന്ന ത്യാഗത്തിന്റെ മഹനീയ പാത പിന്തുടര്‍ന്നാണ് കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരി വൃക്കദാനം നടത്തിയത്.

ഓരോ കുടുംബത്തിന്റെയും കണ്ണീരുമായ്ക്കാന്‍ കഴിയുന്നത് ചെയ്യാനായിട്ടാണ് താന്‍ വൈദികനായതെന്നും ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഫാ. ഷിബു നെല്ലിശേരി പറയുന്നു.
കനകമല കണ്ണമ്പുഴ ബെന്നി-ജിന്‍സി ദമ്പതികളുടെ മകന്‍ ബെന്‍സനാണ് (21) ഫാ. ഷിബു തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്.

ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയാണ് ബെന്‍സന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവന്‍ രക്ഷിക്കാനാകൂവെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിക്കാതെ ബെന്‍സനും മാതാപിതാക്കളും വിഷമിക്കുകയായിരുന്നു. മാതാപിതാക്കള്‍ വൃക്കദാനത്തിന് തയാറായെങ്കിലും പരിശോധനയില്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തി.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ബെന്‍സന്റെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവന്‍ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായത്തോടെയാണ് സമാഹരിച്ചത്.

2006-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. ഷിബു മാരാങ്കോട്, വാസുപുരം, ചായ്പന്‍കുഴി, കുമ്പിടി ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ റെക്ടറായി നിയമിതനായത്. ഇരിഞ്ഞാലക്കുട നെല്ലിശേരി ജോസ്-ബേബി ദമ്പതികളുടെ മകനാണ് 45-കാരനായ ഫാ. ഷിബു നെല്ലിശേരി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?