Follow Us On

28

March

2024

Thursday

ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന്‍ പദവി

ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന്‍ പദവി

എറണാകുളം: തലശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന്‍ പദവി നല്‍കി ആദരിക്കുന്നു. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരമാണ് ഫാ. മൈക്കിള്‍ കാരിമറ്റത്തിന് ഈ പദവി നല്‍കുന്നത്. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും വിശ്വാസപരിശീലന വിശ്വാസസംരക്ഷണ മേഖലകളില്‍ അതിവിശിഷ്ട സംഭാവനകള്‍ നല്‍കുന്ന വൈദികര്‍ക്കാണ് മല്പാന്‍  പദവി നല്‍കുന്നത്.

1942 ഓഗസ്റ്റ് 11-നാണ് മൈക്കിളച്ചന്റെ ജനനം. കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ ഹൈസ്‌കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി തലശേരി സെമിനാരിയില്‍ ചേര്‍ന്നു. ആലുവയിലും റോമിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയശേഷം 1962 ജൂണ്‍ 29ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിശുദ്ധഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിഒസി ബൈബിള്‍ മലയാള പരിഭാഷയുടെ എഡിറ്റര്‍, തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടര്‍, ചാലക്കുടി ഡിവൈന്‍ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നാല്പതിലധികം ഗ്രന്ഥങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീ കരിച്ചിട്ടുള്ള അദ്ദേഹം രചിച്ച ബൈബിള്‍ ചിത്രകഥയുടെ 54 പുസ്തകങ്ങള്‍ പതിനാല് ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ബൈബിള്‍ കമന്ററികള്‍ രൂപപ്പെടുത്തു ന്നതിലും മൈക്കിളച്ചന്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

2012 ല്‍ കെസിബിസിയുടെ മാധ്യമകമ്മീഷന്‍ അവാര്‍ഡും ഫാ. മൈക്കിള്‍ കാരിമറ്റത്തിന് ലഭിച്ചിട്ടുണ്ട്. പ്രഭാഷങ്ങളിലൂടെയും പുസ്തകരചനയിലൂടെയും വിശ്വാസസംരക്ഷണത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന ഫാ. മൈക്കിള്‍ കാരിമറ്റം ഇപ്പോള്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ അധ്യാപകനാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?