Follow Us On

15

August

2022

Monday

ദെവദാസന്‍ മാര്‍ ഈവാനിയോസ് വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം : മാര്‍ ക്ലീമിസ് ബാവ

ദെവദാസന്‍ മാര്‍ ഈവാനിയോസ്  വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം : മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം:  ദൈവദാസന്‍ ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ് പിതാവ് വിശ്വാസത്തിന്റെ നേര്‍ സാക്ഷ്യമാണന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മാര്‍ ഈവാനിയോസ് പിതാവിന്റെ 69-ാമത് ഓര്‍മ്മ പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട്  ഈവാനിയോസ് പിതാവിന്റെ കബര്‍ സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു കാതോലിക്ക ബാവ.

ദൈവത്തോട് ചേര്‍ന്നുനിന്ന് സത്യത്തെ പിന്‍ചെല്ലണമെന്ന് ബാവ വിശ്വാസികളെ ഓര്‍മിപ്പിച്ചു. നവീകരിച്ച കബര്‍ ചാപ്പലിന്റെ കൂദാശ കാതോലിക്കാ ബാവ നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് കുര്‍ബാനയും കബറില്‍ ധൂപ പ്രാര്‍ത്ഥനയും നടക്കും. 14 ന് വൈകിട്ട് മെഴുകു തിരി പ്രദക്ഷിണം ഉണ്ടായിരിക്കും. ജൂലൈ 15ന് ഓര്‍മ പെരുനാള്‍ സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?