Follow Us On

15

August

2022

Monday

ലങ്കയിൽ പ്രതിസന്ധി രൂക്ഷം: ശ്രീലങ്കൻ ജനതയ്ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

ലങ്കയിൽ പ്രതിസന്ധി രൂക്ഷം: ശ്രീലങ്കൻ ജനതയ്ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

കൊളംബോ: രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും മൂലം ഉടലെടുത്ത സങ്കീർണാവസ്ഥയിലൂടെ കടന്നുപോകുന്ന ശ്രീലങ്കൻ ജനതയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. ഭരണാധിപന്മാരുടെ കെടുകാര്യസ്ഥതയാൽ പൊറുതിമുട്ടിയ പൊതുജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഭവനങ്ങൾ കൈയേറിയെന്ന വാർത്തകൾ പുറത്തുവന്നതിന്റെ പിറ്റേന്ന്, ആഞ്ചലൂസ് പ്രാർത്ഥന നയിക്കവേയാണ് ശ്രീലങ്കൻ ജനതയ്ക്കുവേണ്ടി പാപ്പ ശബ്ദമുയർത്തിയത്.

‘രാഷ്ട്രീയ- സാമ്പത്തിക അരക്ഷിതാവസ്ഥമൂലം ഉടലെടുത്ത പ്രതിസന്ധിയിൽ ക്ലേശിക്കുന്ന ശ്രീലങ്കൻ ജനതയുടെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു. സമാധാനം പുനസ്ഥാപിക്കപ്പെടണമെന്ന അഭ്യർത്ഥന, രാജ്യത്തെ ബിഷപ്പുമാരോട് ചേർന്ന് വീണ്ടും ആവർത്തിക്കുന്നതിനൊപ്പം, ജനതയുടെ ആവശ്യങ്ങൾക്കും രോധനങ്ങൾക്കും നേരെ അധികാരികൾ കണ്ണടയ്ക്കരുതെന്നും ഓർമിപ്പിക്കുന്നു,’ വത്തിക്കാനിലെ ആഞ്ചലൂസ് പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിദ്യാർത്ഥികളും നയിക്കുന്ന പ്രക്ഷോഭത്തിൽ സൈനികരും പൊലീസുകാരുംവരെ പങ്കാളികളായതോടെ സ്ഥിതി രൂക്ഷമാവുകയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ പൊറുതിമുട്ടിയ പൊതുജനം ഇക്കഴിഞ്ഞ ദിവസമാണ് സകല നിയന്ത്രണങ്ങളും മറികടന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്‌സെയുടെ കൊട്ടാരം കൈയടക്കിയത്. തെരുവുകളിൽ അരാജകത്വം വിതയ്ക്കുന്ന പ്രക്ഷോപകർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു തീയിടുകയും ചെയ്തു.

ജനരോഷം മനസിലാക്കി ഔദ്യോഗിക വസതിയിൽനിന്ന് രക്ഷപ്പെട്ട പ്രസിഡന്റ രാജ്യംവിട്ടതായി അഭ്യൂഹങ്ങളുണ്ട്. രാജിവെക്കാമെന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും അറിയിച്ചെങ്കിലും അവർ ഓഫീസ് വിടുംവരെ ഔദ്യോഗിക ഭവനങ്ങളിൽനിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലാണ് പ്രക്ഷോപകർ. അതേസയം, പ്രശ്‌നം പരിഹരിക്കാൻ സർവകക്ഷിയോഗം നടക്കുകയാണ്. സർവകക്ഷി സർക്കാർ അധികാരമേറ്റ് സാധ്യമായ വേഗത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നതാണ് ഉചിതമെന്ന് നിർദേശിച്ച യോഗം, പ്രസിഡന്റിന്റെ ചുമതല ഒരു മാസത്തേക്ക് സ്പീക്കർ നിർവഹിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?