Follow Us On

29

March

2024

Friday

‘ഹഗിയ സോഫിയ’യുടെ മാതൃകയിൽ സിറിയയിൽ നിർമിച്ച ദൈവാലയത്തിനുനേരെ തീവ്രവാദി ആക്രമണം

‘ഹഗിയ സോഫിയ’യുടെ മാതൃകയിൽ സിറിയയിൽ നിർമിച്ച ദൈവാലയത്തിനുനേരെ തീവ്രവാദി ആക്രമണം

ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ടുകൾ

ദമാസ്‌ക്കസ്: വിഖ്യാത ക്രിസ്ത്യൻ ദൈവാലയമായ ‘ഹഗിയ സോഫിയ’യെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണകൂടത്തിന് എതിരായ പ്രതിഷേധമെന്ന നിലയിൽ ‘ഹഗിയ സോഫിയ’യുടെ മാതൃകയിൽ സിറിയയിൽ നിർമിച്ച ഗ്രീക്ക് ഓർത്തഡോക് ദൈവാലയത്തിനു നേരെ തീവ്രവാദി ആക്രമണം. ഇന്നലെ (ജൂലൈ 24) കൂദാശാ തിരുക്കർമങ്ങൾ നടക്കവേ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. ക്രിസ്ത്യൻ മാധ്യമമായ ‘കാത്തലിക് ന്യൂസ് എജൻസി’യുടെ അറബ് വിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടത്. വിശദ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

രണ്ട് പേർക്ക് ജീവൻ നഷ്ടമായെന്നും 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. ആളുകൾ കൂടിയിരിക്കുന്നതിന്റെ സമീപത്തേക്ക് റോക്കറ്റ് വന്ന് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റോക്കറ്റുകൾ കൂടാതെ മിസൈലുകളും ആയുധം നിറച്ച ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനങ്ങൾ. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന് സിറിയൻ സർക്കാരിന്റെ വാർത്താ ഏജൻസിയായ ‘ദ സിറിയൻ അറബ് ന്യൂസ് ഏജൻസി’ വ്യക്തമാക്കുന്നു. ദൈവാലയത്തിന് കേടുപാടുകൾ സംഭവിച്ചോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചും ഇതുവരെ വിവരങ്ങളൊന്നുമില്ല.

സിറിയയുടെ മധ്യ പ്രവിശ്യയായ ഹാമായിലെ അൽസുക്കൈലാബിയയിലാണ് റഷ്യൻ പിന്തുണയോടെ ഹഗിയ സോഫിയയുടെ ചെറുപതിപ്പായ ദൈവാലയം നിർമിച്ചത്. ഗ്രീക്ക് ഓർത്തഡോക്സ് ഭൂരിപക്ഷ നഗരമാണ് അൽസുക്കൈലാബി. തുർക്കിക്ക് എതിരായ പ്രതിഷേധം എന്ന നിലയിൽ ഹഗിയ സോഫിയയുടെ ചെറുപതിപ്പ് എന്ന ആശയം മുന്നോട്ടുവെച്ചതും ദൈവാലയ നിർമാണത്തിനുള്ള സ്ഥലം നൽകിയതും സിറിയൻ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവൻ നബിയുൽ അൽഅബ്ദുള്ളയാണെന്നതും ശ്രദ്ധേയമായിരുന്നു.

ഹാമായിലെ ഓർത്തഡോക് സഭാ നേതൃത്വത്തിന്റെയും റഷ്യൻ, സിറിയൻ സൈനീക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ 2020 സെപ്തംബർ അഞ്ചിനായിരുന്നു ദൈവാലയത്തിന്റെ ശിലാസ്ഥാപനം. അതേ തുടർന്ന്, ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യൻ സൈനിക കേന്ദ്രത്തിലെ ഒരു സംഘം സൈനീകർ നിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതും വലിയ വാർത്തയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?