Follow Us On

19

April

2024

Friday

ഫാ. റോയ് പാലാട്ടി CMI നയിക്കുന്ന ‘ശാലോം ടുഗെതർ ‘ ധ്യാനം ഒക്ടോബർ 7, 8, 9 തിയതികളിൽ ജർമ്മനിയിൽ

ആഗോളസഭയ്ക്ക് കരുത്തും കരുതലുമായി ദൈവമുയർത്തികൊണ്ടിരിയ്ക്കുന്ന ശാലോം മിനിസ്ട്രിയുടെ ജർമ്മൻ ശുശ്രൂഷകൾ ത്വരിതപ്പെടുത്തുന്നതിനോടനുബന്ധിച്ചു് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ വാരാന്ത്യ ധ്യാനശുശൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസത്തെ റെസിഡെൻഷ്യൽ ധ്യാനം ‘ശാലോം ടുഗെതർ ‘ 2022 ഒക്ടോബർ 7, 8, 9 തിയതികളിൽ ജർമനിയിലെ കോബ്ലെൻസിൽ, Haus der Familie യിൽ വച്ച് നടക്കും. ഷുവെൻസ്റ്റാറ്റ് സിസ്റ്റേഴ്സിന്റെ സംരക്ഷണയിലുള്ള ഈ സെന്റർ, 1914 – ൽ ആരംഭിച്ച ‘ഇന്റർനാഷണൽ ഷുവെൻസ്റ്റാറ്റ് മൂവ്മെന്റി’ന്റെ ജന്മഗൃഹം കൂടിയാണ്.

ഒരു ധ്യാനമെന്നതിനേക്കാളുപരി ജീവിതത്തിന്റെ യഥാർത്ഥ വിളിയെക്കുറിച്ചുള്ള ബോധ്യവും സമർപ്പണത്തിന്റെ ആഴവും മനസ്സിലാകുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ വ്യത്യസ്തത. ഭൗതികതയുടെ നടുവിൽ വിശ്വാസജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം, വിവിധങ്ങളായ മാധ്യമ സാധ്യതകൾ വഴി യൂറോപ്യൻ രാജ്യങ്ങളിൽ എങ്ങനെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാകാം, അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാം, നിത്യ ജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ധ്യാനാനുഭവം കൂടിയാകും ശാലോം TOGETHER പ്രോഗ്രാം.

ശാലോം ടെലിവിഷൻ പ്രേക്ഷകർക്കും, വായനക്കാർക്കും, അഭ്യുദയാകാംക്ഷികൾക്കും, ശാലോം പീസ് ഫെല്ലോഷിപ്പ് അംഗങ്ങൾക്കും പുറമേ, ശാലോം ശുശ്രൂഷകളോട് ചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഏവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.

For Registration & more details, visit:
? https://www.shalommedia.org/together/#koblenzgermany11271

P:S – ഈ പ്രോഗ്രാം ഒക്ടോബർ 7 വെള്ളിയാഴ്ച വൈകിട്ട് നാലുമണിമുതൽ ഒക്ടോബർ 9 ഞായറാഴ്ച വൈകുന്നേരം നാലുമണി വരെയാണ്. സീറ്റ് വളരെ പരിമിതമായതിനാൽ ഓൺലൈൻ രജിസ്‌ട്രേഷൻ എത്രയും വേഗം ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ ഒന്നാം തിയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുകളിൽ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ നിന്നും എല്ലാ വിവരങ്ങളും വിശദമായി അറിയാവുന്നതാണ് (https://www.shalommedia.org/together/#koblenzgermany11271) കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഫ്ളയറിൽ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുമല്ലോ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?