കാക്കനാട്: സീറോമലബാര്‍സഭയുടെ മീഡിയ കമ്മീഷന് സെക്രട്ടറിയും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ഫാ. ബാബു ആന്റണി വടക്കേക്കര നിയമിതനായി. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്സിലെ അംഗമായ ഫാ. ബാബു ആന്റണി വടക്കേക്കര തലശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. വടക്കേക്കര 2003ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മുരിങ്ങൂര്‍ ഡിവൈന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായും ഗുഡ്നസ് ടിവിയുടെ അഡ്മിനിസ്ട്രേറ്ററായും, വചനപ്രഘോ ഷണമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ ബൈബിള്‍ ദൈവശാസ്ത്രാധ്യാപകനായും വൈക്കത്തുള്ള തട്ടകം വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിന്റെ സുപ്പീരിയറായും സേവനം ചെയ്യുമ്പോഴാണ് സഭയുടെ കേന്ദ്രകാര്യാലയത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കായി നിയമിക്കപ്പെടുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്കു ഭാഷകളിലും പ്രാവീണ്യമുണ്ട്.
നിലവില്‍ മീഡിയ കമ്മിഷന് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഫാ. അലക്സ് ഓണംപള്ളി ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ നിയമിച്ചത്. സീറോമലബാര്‍സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, മീഡിയ കമ്മീഷന് സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങള്‍ ഒരാള്‍ നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് ഈ നിയമനം. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായില്‍ വൈസ്ചാന്‍സലറായി പ്രവര്‍ത്തിക്കുന്ന ഫാ. എബ്രാഹം കാവില്‍പുരയിടത്തിലാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി പിആര്‍ഒയുടെ ഉത്തര വാദിത്വംകൂടി നിര്‍വഹിച്ചിരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *