Follow Us On

29

March

2024

Friday

ക്രിസ്തുവിന്റെ സന്ദേശവും പ്രബോധനങ്ങളുമാണ് എന്റെ വഴികാട്ടി: എലിസബത്ത് രാജ്ഞി

ക്രിസ്തുവിന്റെ സന്ദേശവും പ്രബോധനങ്ങളുമാണ് എന്റെ വഴികാട്ടി: എലിസബത്ത് രാജ്ഞി

ലണ്ടൻ: യേശുക്രിസ്തുവിന്റെ സന്ദേശങ്ങളും പ്രബോധങ്ങളുമാണ് ജീവിതത്തിലുടനീളം തന്നെ വഴിനടത്തുന്നതെന്ന് സാക്ഷിച്ച് എലിസബത്ത് രാജ്ഞി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആംഗ്ലിക്കൻ സഭാ ബിഷപ്പുമാർ സമ്മേളിക്കുന്ന ലാംബെത്ത് കോൺഫറൻസിന് അയച്ച സന്ദേശത്തിലാണ്, ക്രിസ്തുവിശ്വാസം തന്റെ ജീവിതത്തിൽ ചെലുത്തുന്ന നിർണായ സ്ഥാനം രാജ്ഞി വ്യക്തമാക്കിയത്. ക്രിസ്തുവിന്റെ പ്രബോധനങ്ങളിലാണ് താൻ പ്രത്യാശ കണ്ടെത്തുന്നതെന്നും രാജ്ഞി പറഞ്ഞു. പത്ത് വർഷത്തിൽ ഒരിക്കൽ സമ്മേളിക്കുന്ന ഇത്തവണത്തെ ലാംബെർത്ത് കോൺഫറൻസിൽ 165 രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യമുണ്ട്.

വെല്ലുവിളി നിറഞ്ഞ ഈ ലോകത്തിൽ ക്രൈസ്തവ ഐക്യം സംജാതമാകാക്കേണ്ടതിന്റെ ആവശ്യകതയും രാജ്ഞി ഉദ്‌ബോധിപ്പിച്ചു. ‘മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ക്രിസ്ത്യൻ ഐക്യത്തിനായുള്ള നിരന്തരമായ പ്രതിബദ്ധത ഉറപ്പാക്കാൻ ആംഗ്ലിക്കൻ ബിഷപ്പുമാർ ഒരു പാത തുറന്നു. പ്രസ്തുത ദൗത്യം, ഇന്ന് പരമപ്രധാനമാണ്. ഇക്കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാൻ നിങ്ങൾ ഒരുമിച്ച് ഭാവിയിലേക്ക് നോക്കുകയും സഭയുടെ പങ്ക് കണ്ടെത്തുകയും വേണം.’ ദൈവസ്‌നേഹം വാക്കിലും പ്രവൃത്തിയിലും ഏറ്റവും അധികം പ്രകടമാകേണ്ട നിർണായ സമയമാണിതെന്നും രാജ്ഞി ബിഷപ്പുമാരെ ഓർമിപ്പിച്ചു.

ക്ലേശങ്ങൾക്കും സംഘർഷങ്ങൾക്കുംമധ്യേ സേവനമനുഷ്ഠിക്കുന്ന സഭാ ശുശ്രൂഷകരെ അനുസ്മരിച്ചുകൊണ്ട്, ബിഷപ്പുമാരും വൈദികരും വിശ്വാസീസമൂഹവും വലിയ വെല്ലുവിളി നേരിടുന്ന സമയമായി താൻ ഈ കാലഘട്ടത്തെ വിലയിരുത്തുന്നുവെന്നും രാജ്ഞി പറഞ്ഞു. ‘പരീക്ഷണ സമയങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനും നിരാശയുടെ സമയങ്ങളിൽ പ്രതീക്ഷയാൽ പ്രചോദിതരാകാനും ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. കോൺഫറൻസിന്റെ വിജയത്തിന് ആശംസകൾ നേരുന്നു. ശുശ്രൂഷയിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,’ രാജ്ഞി കൂട്ടിച്ചേർത്തു.

ക്രിസ്തുവിശ്വാസവുമായി ബന്ധപ്പെട്ട സന്ദേശം ഇതിനുമുമ്പ് രാജ്ഞി പങ്കുവെച്ചത് കോവിഡ് പിടിമുറുക്കിയ 2020ലെ ഈസ്റ്ററിലാണ്. ഉത്ഥിതനായ ക്രിസ്തുനാഥൻ ജനത്തിന് പുതിയ പ്രത്യാശ പകരുന്നു, എന്ന് ഉദ്‌ഘോഷിച്ചും കൊറോണയെ നാം അതിജീവിക്കുമെന്ന് ഓർമിപ്പിച്ചും നൽകിയ സന്ദേശം, രാജ്ഞി ഇദംപ്രഥമായി പ്രജകൾക്കു നൽകിയ ഈസ്റ്റർ സന്ദേശംകൂടിയായിരുന്നു. ഭൂമിയിൽ സമാധാനവും നന്മയും വാഗ്ദാനം ചെയ്യുന്ന യേശുക്രിസ്തുവിന്റെ സന്ദേശം ഒരിക്കലും കാലഹരണപ്പെടില്ലെന്നും അത് എന്നും എന്നേയ്ക്കും അനിവാര്യമാണെന്നും ഓർമിപ്പിച്ച് 2018ൽ രാജ്ഞി പുറപ്പെടുവിച്ച ക്രിസ്മസ് സന്ദേശവും ശ്രദ്ധേയമായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?