Follow Us On

02

December

2023

Saturday

എത്യോപ്യൻ കുടുംബങ്ങളിൽ ബൈബിൾ ലഭ്യമാക്കാനുള്ള മലയാളികളുടെ ദൗത്യത്തിന് പിന്തുണ അഭ്യർത്ഥിച്ച് ‘ചർച്ച് ഇൻ നീഡ്’

എത്യോപ്യൻ കുടുംബങ്ങളിൽ ബൈബിൾ ലഭ്യമാക്കാനുള്ള മലയാളികളുടെ ദൗത്യത്തിന് പിന്തുണ അഭ്യർത്ഥിച്ച് ‘ചർച്ച് ഇൻ നീഡ്’

ആഡിസ് അബാബ: എത്യോപ്യൻ കുടുംബങ്ങളിൽ പ്രാദേശീക ഭാഷകളിലുള്ള ബൈബിളും വിശ്വാസ പരിശീലന ഗ്രന്ഥങ്ങളും ലഭ്യമാക്കാൻ മലയാളി സമർപ്പിതർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ച് പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). കേരളത്തിലെ സീറോ മലങ്കര സഭയുടെ സമർപ്പിത സമൂഹമായ ‘ഓർഡർ ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്’ (ബഥനീ സമൂഹം) വൈദീകർ എത്യോപ്യയിൽ നിർവഹിക്കുന്ന സുവിശേഷവത്ക്കരണ ദൗത്യത്തിനായാണ് ‘എ.സി.എൻ’ സഹായ അഭ്യർത്ഥന നടത്തിയത്. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സംഘടനയാണ് ‘എ.സി.എൻ.’

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ 2009ൽ പ്രവർത്തനം ആരംഭിച്ച ‘ഒ.ഐ.സി’ സഭയ്ക്ക് അവിടെ മൂന്ന് ആശ്രമങ്ങളാണുള്ളത്. കൂടാതെ, ആറ് ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന ‘ഒ.ഐ.സി’ വൈദീകർ, പ്രാദേശീക ഭാഷയിൽ ബൈബിളും വിശ്വാസപരിശീലന ഗ്രന്ഥങ്ങളും തയാറാക്കുന്ന ദൗത്യത്തിനും നേതൃത്വം നൽകുന്നുണ്ട്. പ്രസ്തുത ദൗത്യത്തെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 6,600 യൂറോയുടെ സഹായമാണ് ‘എ.സി.എൻ’ അഭ്യർത്ഥിച്ചിരിക്കുന്നത്.

‘കത്തോലിക്കാ വിശ്വാസത്തിലേക്ക് പുതുതായി കടന്നുവന്ന കുടുംബങ്ങളിൽ ബൈബിൾ ലഭ്യമാക്കാനുള്ള വൈദീകരുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. ദൈവവചനം വായിക്കുന്നതിനും അതനുസരിച്ച് ജീവിതം നയിക്കാനും ഓരോ കുടുംബങ്ങളെയും പ്രാപ്തരാക്കുന്നതിൽ സുപ്രധാനമാണ് ഈ പദ്ധതി. ബൈബിളിനൊപ്പം മതബോധന ഗ്രന്ഥം രണ്ട് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാനും ഈ വൈദീകർക്ക ആഗ്രഹമുണ്ട്,’ ‘എ.സി.എൻ’ പ്രസ്താവനയിൽ വ്യക്തമാക്കി.

സീറോ മലങ്കര സഭയുടെ പുനരൈക്യ ശിൽപ്പി ആർച്ച്ബിഷപ്പ് ഗീവർഗീസ് മാർ ഇവാനിയോസ് 1919ൽ പത്തനംതിട്ട റാന്നി പെരുനാട് മുണ്ടൻമലയിൽ സ്ഥാപിച്ച മലങ്കരയിലെ ആദ്യ സന്യാസസമൂഹമാണ് ബഥനി സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഓർഡർ ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്’. 1966 ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ബഥനി സമൂഹത്തിൽ 2000ൽ രണ്ട് പ്രൊവിൻസുകൾ രൂപീകൃതമായി. ഇന്ന് എത്യേപ്യയ്ക്ക് പുറമെ അമേരിക്ക, ജർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ബെൽജിയം, എന്നീ വിദേശരാജ്യങ്ങളിൽ ഇവർ സേവനം ചെയ്യുന്നുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?