Follow Us On

05

October

2022

Wednesday

കത്തോലിക്കാ യുവജനസംഗമം പ്രചോദനമായി; എൻജിനീയറിംഗ് ബിരുദധാരിയായ മലയാളി യുവാവ് ഇനി സിഡ്‌നി അതിരൂപതാ വൈദികൻ

സച്ചിൻ എട്ടിയിൽ

കത്തോലിക്കാ യുവജനസംഗമം പ്രചോദനമായി; എൻജിനീയറിംഗ് ബിരുദധാരിയായ മലയാളി യുവാവ് ഇനി സിഡ്‌നി അതിരൂപതാ വൈദികൻ

കേരളത്തിൽ വേരുകളുള്ള മലയാളി യുവാവ് ഇനി ഓസ്‌ട്രേലിയയിലെ സിഡ്‌നി അതിരൂപതയിലെ വൈദീകൻ. പാലായിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗം ബിജോയ് ജോസഫാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് തിരുപ്പട്ടം സ്വീകരിച്ചത്. സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലെ തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾക്ക് സിഡ്‌നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷറായിരുന്നു മുഖ്യകാർമികൻ. ഫാ. ബിജോയിയെ കൂടാതെ മറ്റു നാല് പേർകൂടി അന്നേദിനം വൈദീക ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടു.

2008ൽ സിഡ്‌നി ആതിഥേയത്വം വഹിച്ച ലോക യുവജനസംഗമത്തിലെ പങ്കാളിത്തവും ഇടവക ദൈവാലയം, സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ലഭിച്ച ദൈവാനുഭവവുമാണ് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽനിന്ന് ‘എൺവിയോൺമെന്റൽ എൻജിനീയറിംഗ് ആൻഡ് സയൻസിൽ’ ഇരട്ട ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹത്തെ പൗരോഹിത്യ ജീവിതം പുൽകാൻ പ്രചോദിപ്പിച്ചത്. പഠനം പൂർത്തിയാക്കി മൂന്നു വർഷം പ്രമുഖ കമ്പനിയിൽ ജോലി ചെയ്തശേഷമായിരുന്നു പൗരോഹിത്യ ജീവിതവഴി തിരഞ്ഞെടുത്തത്.

നിരവധി വൈദീകരും കന്യാസ്ത്രീകളുമുള്ള സീറോ മലബാർ കുടുംബത്തിൽ ജനിച്ചുവളർന്ന സാഹചര്യവും പൗരോഹിത്യ വിളി സ്വീകരണത്തിൽ നിർണായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും നവവൈദീകൻ ‘സൺഡേ ശാലോ’മിനോട് പറഞ്ഞു. സിഡ്‌നിയിലെ ഗുഡ് ഷെപ്പേർഡ് സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം; ദൈവശാസ്ത്ര പഠനം റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിലും. പാലാ രാമപുരം കോയിപ്പിള്ളിൽ ജോസഫിന്റെയും ചങ്ങനാശേരി കൂട്ടുമ്മൻ റൂബി ജോസഫിന്റെയും മകനായി ജനിച്ച ബിജോയ് ചെറുപ്പത്തിൽതന്നെ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.

ഓരോ ദൈവവിളിയും ദൈവജനത്തിന്റെ വിലാപത്തിന് ദൈവം നൽകുന്ന ഉത്തരമാണെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം, ദൈവവിളി വിവേചിച്ചറിഞ്ഞ് മുന്നേറാൻ യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു. ‘ലോകം വെച്ചു നീട്ടുന്നതിന്റെ പിന്നാലെ പോകുന്നത് ദുരന്തത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ, ജനങ്ങളുടെ ഹൃദയത്തിലെ ആഴമായ ആഗ്രഹങ്ങൾക്കുള്ള ശാശ്വതമായ ഉത്തരം ദൈവമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്നത് ഒരു ഉത്തരവാദിത്തമായി എന്നെ മുന്നിലുണ്ട്,’ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തെക്കുറിച്ച് 32 വയസുകാരൻ ഫാ. ബിജോയ് വ്യക്തമാക്കി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?