Follow Us On

05

October

2022

Wednesday

തീരദേശത്തെ ജനങ്ങള്‍ നടത്തുന്നത് ജീവന്മരണ പോരാട്ടം

തീരദേശത്തെ ജനങ്ങള്‍ നടത്തുന്നത് ജീവന്മരണ പോരാട്ടം

തിരുവനന്തപുരം: തീരദേശത്തെ ജനങ്ങള്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് എമരിറ്റസ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ ജനതയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതു സമരം തുടരുമെന്ന് ഡോ. സൂസപാക്യം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നത് അശാസ്ത്രീയമാണെന്ന് ബോധ്യപ്പെട്ടിട്ടും കണ്ണടയ്ക്കുന്ന സമീപനമാണ് അധികാരികള്‍ നടത്തുന്നത്. തീരദേശജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ഡോ. സൂസപാക്യം പറഞ്ഞു.
തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈദികരും സന്യസ്തരും സ്ത്രീകളും കുട്ടികളും സമരത്തില്‍ അണിനിരന്നു. മത്സ്യബന്ധന വള്ളങ്ങള്‍, വല, കയര്‍, ഉള്‍പ്പെടെയുള്ളവ കൈകളിലേന്തിയാണ് സമരത്തില്‍ അണിനിരന്നത്.
കടല്‍ക്കയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങള്‍, തൊഴില്‍ നഷ്ടം, മത്സ്യലഭ്യതയില്‍ വന്ന കുറവ് തുടങ്ങിയവ വന്‍ഭീഷണി ഉയര്‍ത്തുന്നതിനിടയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആശാസ്ത്രീയ നിര്‍മാണം ഡെമോക്ലീസിന്റെ വാളുപോലെ തീരദേശവാസികളുടെ മുകളില്‍ ഉയരുന്നത്. വീടുകള്‍ നഷ്ടപ്പെട്ട മൂന്നുറോളം കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത ക്യാമ്പുകളില്‍ ദീര്‍ഘനാളുകളായി കഴിയുകയാണ്. ഇവരുടെ പുനരധിവാസം അനന്തമായി നീളുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് സെക്രട്ടറിയേറ്റിന് മുമ്പില്‍ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?