Follow Us On

19

April

2024

Friday

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾ വേട്ടയാടപ്പെടുന്നു; കഴിഞ്ഞ വർഷംമാത്രം തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റിയത് 38 ക്രിസ്ത്യൻ പെൺകുട്ടികളെ

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾ വേട്ടയാടപ്പെടുന്നു; കഴിഞ്ഞ വർഷംമാത്രം തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റിയത് 38 ക്രിസ്ത്യൻ പെൺകുട്ടികളെ

ലാഹോർ: പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷംമാത്രം 38 ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന് വെളിപ്പെടുത്തി പ്രമുഖ സന്നദ്ധസംഘടനയായ ‘സെന്റർ ഫോർ സോഷ്യൽ ജസ്റ്റീസ്’ (സി.എസ്.ജെ). ഓഗസ്റ്റ് 11 പാക്കിസ്ഥാനിൽ ദേശീയ ന്യൂനപക്ഷ ദിനമായി ആചരിച്ച പശ്ചാത്തലത്തിൽ പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസി’ന് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ അധ്യക്ഷൻ പീറ്റർ ജേക്കബാണ് നടുക്കുന്ന ഈ വിവരം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

‘2021ൽ ആകെ 78 യുവതികളെ മതന്യൂനപക്ഷങ്ങളിൽനിന്ന് തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. 39 ഹിന്ദു വിശ്വാസികളും 38 ക്രൈസ്തവരും ഒരു സിഖ് വിശ്വാസിയുമാണ് ഇതിൽ ഉൾപ്പെട്ടത്. 2020നെ അപേക്ഷിച്ച് 80% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം മാത്രമാണിത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും നിരവധിയുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ മെത്രാൻ സമിതിയുടെ ‘കാത്തലിക് കമ്മീഷൻ ഓൺ ജസ്റ്റിസ് ആൻഡ് പീസ്’ വിഭാഗം എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് പീറ്റർ ജേക്കബ്. തട്ടിക്കൊണ്ടുപോകലും ഇസ്ലാം മതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനവും പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന മഹാ വിപത്താണെന്ന് പറഞ്ഞ അദ്ദേഹം, ഈ വിഷയത്തിലുള്ള സർക്കാരിന്റെ നിഷ്‌ക്രിയത്വം കുറ്റവാളികൾക്ക് പ്രോത്‌സാഹനമാണെന്നും ചൂണ്ടിക്കാട്ടി.

‘ന്യൂനപക്ഷ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ തങ്ങളുടെ മതവിശ്വാസം ഉപയോഗിക്കാൻ ഇസ്ലാമിസ്റ്റുകളെ പ്രോത്‌സാഹിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന നടപടികൾ തിരിച്ചറിയുകയും അത് തടയാൻ അനിവാര്യമായ നിയമങ്ങൾ നിർമിക്കുകയുമാണ് വേണ്ടത്. മതന്യൂനപക്ഷങ്ങളിലെ സ്ത്രീകളെ സംരക്ഷിക്കാൻ ഭരണകൂടം പ്രത്യേക നടപടികൾ കൈക്കൊള്ളണം.’ പാർശ്വവത്ക്കരിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ സംരക്ഷണം ശക്തമാക്കാൻ പാക് സമൂഹത്തിൽ ബോധവത്ക്കരണ പദ്ധതികൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?