Follow Us On

01

December

2022

Thursday

ബന്ധികളുടെ പിടിയിലായ കത്തോലിക്കാ സിസ്റ്റേഴ്‌സിന് സുരക്ഷിത മോചനം; പ്രാർത്ഥനയിൽ പങ്കുചേർന്നവർക്ക് നന്ദി പറഞ്ഞ് സഹശുശ്രൂഷകർ

ബന്ധികളുടെ പിടിയിലായ കത്തോലിക്കാ സിസ്റ്റേഴ്‌സിന് സുരക്ഷിത മോചനം; പ്രാർത്ഥനയിൽ പങ്കുചേർന്നവർക്ക് നന്ദി പറഞ്ഞ് സഹശുശ്രൂഷകർ

അബൂജ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് ബന്ധികൾ തട്ടിക്കൊണ്ടുപോയ നാല് കത്തോലിക്കാ കന്യാസ്ത്രീകളും മോചിതരായി. അവർ അംഗങ്ങളായ ‘സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദ സേവിയർ’ സഭാനേതൃത്വമാണ് ഈ ആശ്വാസ വാർത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. കന്യാസ്ത്രീകളുടെ സുരക്ഷിത മോചനത്തിനായി പ്രാർത്ഥിച്ച സകലർക്കും സന്യാസിനീസമൂഹം നന്ദി അറിയിക്കുകയും ചെയ്തു.

സിസ്റ്റർ ജോഹന്നാസ് ന്വോഡോ, സിസ്റ്റർ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റർ ലിബറാറ്റ എംബാമലു, സിസ്റ്റർ ബെനിറ്റ അഗു എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 21) ദിവ്യബലിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ഒകിഗ്വേ- എനുഗു എക്‌സ്പ്രസ് വേയിൽ വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മോചനം സാധ്യമായത് നിരുപാധികമായാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഘടിതമായ ആക്രമണങ്ങൾക്ക് പുറമെ, വൈദീകർ ഉൾപ്പെടെയുള്ള സഭാ ശുശ്രൂഷകരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയിൽ പതിവാകുകയാണ്. 2022 ജനുവരിമുതൽ ജൂലൈവരെയുള്ള ഏഴു മാസത്തിനിടെമാത്രം നൈജീരിയയിൽനിന്ന് 20 കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) സമാഹരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വൈദീകരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കടൂണ അതിരൂപതയിലെ ഫാ. ജോസഫ് അക്വീറ്റേ ബാക്കോ (48), ഔച്ചി രൂപതാംഗമായ ഫാ. ക്രിസ്റ്റഫർ ഒഡിയ (41), കഡൂണ അതിരൂപതാംഗം ഫാ. വിറ്റസ് ബൊറോഗോ (50) എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് വൈദീകർ. ഇസ്ലാമിക തീവ്രവാദികളും സംഘടിത കവർച്ചാ സംഘങ്ങളുമാണ് മേഖലയിൽ വെല്ലുവിളി ഉയർത്തുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?