Follow Us On

01

December

2022

Thursday

രാജ്ഞിയുടെ ആത്മാവിനെ ദൈവകരുണയ്ക്ക് ഭരമേൽപ്പിക്കുന്നു; എലിസബത്ത് രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസത്തെ പ്രകീർത്തിച്ച് പാപ്പയുടെ യാത്രാമൊഴി

രാജ്ഞിയുടെ ആത്മാവിനെ ദൈവകരുണയ്ക്ക് ഭരമേൽപ്പിക്കുന്നു; എലിസബത്ത് രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസത്തെ പ്രകീർത്തിച്ച് പാപ്പയുടെ യാത്രാമൊഴി

വത്തിക്കാൻ സിറ്റി: ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും ഫ്രാൻസിസ് പാപ്പ. രാജ്ഞിയുടെ ആത്മാവിനെ ദൈവകരുണയ്ക്ക് ഭരമേൽപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസസാക്ഷ്യത്തെയും അനുശോചന സന്ദേശത്തിൽ പരാമർശിച്ചു. ‘രാജ്ഞിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രാജകുടുംബാംഗങ്ങളെയും അതോടൊപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും ജനങ്ങളെയും എന്റെ അനുശോചനം അറിയിക്കുന്നു,’ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ രാജാവിന് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പാപ്പ കുറിച്ചു.

രാജ്ഞിയുടെ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവരോടുമൊപ്പം രാജ്ഞിയുടെ നിത്യവിശ്രാന്തിക്കായി പ്രാർത്ഥിക്കാൻ താനും പങ്കുചേരുന്നുവെന്നും പാപ്പ വ്യക്തമാക്കി. രാജ്യത്തിന്റെയും കോമൺവെൽത്തിന്റെയും നന്മയ്ക്കുവേണ്ടി രാജ്ഞി നിർവഹിച്ച ശുശ്രൂഷകളെയും പാപ്പ പ്രകീർത്തിച്ചു. രാജസ്ഥാനം എറ്റെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയും പാപ്പ ടെലിട്രാം സന്ദേശത്തിൽ ഉൾപ്പെടുത്തി: ‘രാജാവെന്ന നിലയിൽ തന്റെ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ, സർവശക്തനായ ദൈവം തന്റെ അക്ഷയമായ കൃപയാൽ അദ്ദേഹത്തെ താങ്ങിനിർത്തട്ടെ. ഇതിനായി എന്റെ പ്രാർത്ഥനയും ഞാൻ വാദ്ഗാനം ചെയ്യുന്നു.’

ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയ എലിസബത്ത് രാജ്ഞിയുടെ (96) വിയോഗം സെപ്തംബർ എട്ടിനായിരുന്നു. ജൂലൈ മുതൽ ബാൽമോറലിലെ വസതിയിലായിരുന്ന രജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഏഴ് പതിറ്റാണ്ടുകാലം ബ്രിട്ടന്റെ സിംഹാസനപദവിയിൽ ഇരുന്ന എലിസബത്ത് രാജ്ഞി ഏറ്റവും പ്രായം കൂടിയ രാഷ്ട്രാധിപക കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയായ ആംഗ്ലിക്കൻ ചർച്ചിന്റെ സുപ്രീം ഗവർണർകൂടിയാണ് എലിസബത്ത് രാജ്ഞി.

1952 ഫെബ്രുവരി ആറിന് രാജ്ഞിയായി അവരോധിതയായ എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് രാജപദവിയിലെത്തിയ 10-ാമത്തെ വ്യക്തിയാണ്. യു.എസ് വനിതയെ വിവാഹം ചെയ്യാൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് ജോർജ് ആറാമൻ രാജാവായി വാഴിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം മകളായ എലിസബത്തിൽ എത്തിച്ചേരുകയായിരുന്നു.

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പാപ്പമാരെ സന്ദർശിച്ച രാജ്ഞി എന്ന അപൂർവ ഭാഗ്യത്തിന് ഉടമകൂടിയാണ് എലിസബത്ത് രാജ്ഞി. പിയൂസ് 12-ാമൻ, ജോൺ 23-ാമൻ, ബെനഡിക്ട് ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് 16-ാമൻ, ഫ്രാൻസിസ് എന്നീ പാപ്പമാരുമായാണ് രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെയുള്ള 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി അവരോധിതരായതും എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്താണ്. ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വയസിലാണ് നിര്യാതനായത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?