Follow Us On

05

October

2022

Wednesday

വിശ്വാസം കൈമാറുന്നതിൽ മതാധ്യാപകരുടെ സുപ്രധാന സ്ഥാനം അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ

വിശ്വാസം കൈമാറുന്നതിൽ മതാധ്യാപകരുടെ സുപ്രധാന സ്ഥാനം അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസം പകരുന്നതിൽ മതാധ്യാപകർ നിർവഹിക്കുന്ന സുപ്രധാന പങ്കിനെ ശ്ലാഘിച്ച് ഫ്രാൻസിസ് പാപ്പ. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തരും യേശുക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയെ ദൃശ്യവും മൂർത്തവുമാക്കിത്തീർക്കാൻ വിളിക്കപ്പെട്ടവരാണെന്നും പാപ്പ ഓർമിപ്പിച്ചു. വത്തിക്കാനിൽ സംഘടിപ്പിച്ച മതാധ്യാപകരുടെ രാജ്യാന്തര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഒരു ഘട്ടമാണ് മതബോധനം. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലെത്തുകയും അവിടുന്ന് നമ്മിൽ വളരാൻ അനുവദിക്കുകയുമാണ് മതബോധനത്തിന്റെ ലക്ഷ്യം. വിശ്വാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളും യുവജനങ്ങളും പ്രായപൂർത്തിയായവരുമായ അനേകരുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്തരവാദിത്വത്തിന്റെ അടയാളമാണ് മതബോധകർ.

മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുപ്പുണ്ടാകരുതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, മതബോധനം എന്നത് വിദ്യാലയത്തിലെ പഠന സമയം പോലെയാകില്ലെന്നും മറിച്ച്, അത് പുതുതലമുറകൾക്ക് കൈമാറണമെന്ന ചിന്ത നമ്മിലോരോരുത്തരിലും ഉളവാക്കുന്ന വിശ്വാസാനുഭവമാണെന്നും വിശദീകരിച്ചു. നമ്മെ ശ്രവിക്കുന്നവരുടെ പ്രായത്തിനും ഒരുക്കത്തിനും യോജിച്ച ഒരു രീതി വിശ്വാസസംവേദനത്തിനായി നാം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാട്ടി.

‘മതബോധകൻ, ക്രിസ്തുവിലുള്ള നവജീവന്റെ സാക്ഷി’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിന് പോൾ ആറാമൻ ഹാളായിരുന്നു വേദി. അഞ്ച് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽനിന്നായി പങ്കെടുത്ത 1400ൽപ്പരം പേരിൽ ബിഷപ്പുമാരുടെയും വൈദീകരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?