Follow Us On

05

October

2022

Wednesday

കസാഖിസ്ഥാൻ പര്യടനത്തിന് മരിയൻ സംരക്ഷണം തേടാൻ വീൽചെയറിലേറി പാപ്പ മാതൃസന്നിധിയിൽ

കസാഖിസ്ഥാൻ പര്യടനത്തിന് മരിയൻ സംരക്ഷണം തേടാൻ വീൽചെയറിലേറി പാപ്പ മാതൃസന്നിധിയിൽ

വത്തിക്കാൻ സിറ്റി: കസാഖിസ്ഥാനിലെ അപ്പസ്തോലിക പര്യടനത്തിന് മുന്നോടിയായി ദൈവമാതാവിന്റെ സംരക്ഷണം തേടാൻ ഫ്രാൻസിസ് പാപ്പ മരിയ മജ്ജിയോരെ ബസിലിക്കയിൽ. കാലുവേദന അലട്ടുന്നതിനാൽ ഇത്തവണയും വീൽചെയറിലാണ് പാപ്പ മരിയൻ സന്നിധിയിൽ പ്രാർത്ഥിക്കാനെത്തിയത്. കനേഡിയൻ പര്യടനത്തിന് പുറപ്പെടുംമുമ്പ് പാപ്പ ഇവിടെ എത്തിയതും വീൽ ചെയറിലായിരുന്നു. സെപ്തംബർ 13മുതൽ 15വരെയാണ് കസാഖിസ്ഥാനിലെ പര്യടനം. ഫ്രാൻസിസ് പാപ്പയുടെ 38-ാമത് അപ്പസ്‌തോലിക പര്യടനമാണിത്.

ദൈവമാതാവിന്റെ ഐക്കൺ ചിത്രത്തിനു മുമ്പാകെ ഇന്നലെ (സെപ്തംബർ 12) പാപ്പ പ്രാർത്ഥിക്കാൻ എത്തിയ വിവരം വത്തിക്കാൻ പ്രസ്സാണ് അറിയിച്ചത്. അപ്പസ്തോലിക പര്യടനവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പ തെറ്റിക്കാത്ത രണ്ട് പതിവുകളാണ് മരിയ മജിയോരെ ബസിലിക്കയിലെ സന്ദർശനം. പര്യടനത്തിനുമുമ്പും ശേഷവും മരിയ മജിയോരെ ബസിലിക്കയിലെ ‘റോമൻ ജനതയുടെ സംരക്ഷക’ (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ വന്നെത്തും.

ഫ്രാൻസിസ് പാപ്പ വളരെയേറെ ഹൃദയൈക്യം കാത്തുസൂക്ഷിക്കുന്ന ദൈവാലയം കൂടിയാണ് റോമിലെ നാല് പേപ്പൽ ബസിലിക്കയിൽ ഒന്നായ മരിയ മജിയോരെ ബസിലിക്ക. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിനംതന്നെ (2013 മാർച്ച് 14) ഇവിടെയെത്തിയ പാപ്പ തന്റെ പരമാചാര്യ ശുശ്രൂഷ ദൈവമാതാവിന്റെ സംരക്ഷണത്തിനായി ഭരപ്പെടുത്തിയതും സവിശേഷമായിരുന്നു.

കസാഖ് തലസ്ഥാനമായ നൂർ സുത്താൻ നഗരം ആതിഥേയത്വം വഹിക്കുന്ന സർവമത സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പാപ്പയുടെ പര്യടനം. മതാന്തര സംവാദം, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1986ൽ വിളിച്ചുചേർത്ത അസീസിയിലെ സമാധാന പ്രാർത്ഥനാ ദിനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2003ൽ കസാഖ് മുൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർ ബബേവ് തുടക്കം കുറിച്ചതാണ് മൂന്നു വർഷത്തിൽ ഒരിക്കലുള്ള കസാഖിലെ സർവമത സമ്മേളനം.

*********

പേപ്പൽ പര്യടനം ശാലോം വേൾഡ് തത്സമയം ലഭ്യമാക്കും. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon കൂടാതെ ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworldtv.org/live), യൂടൂബ് (youtube.com/watch), ഫേസ്ബുക്ക് പേജ് (facebook.com/shalomworld) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?