Follow Us On

05

October

2022

Wednesday

എംഎസ്എംഐ സന്യാസിനി സമൂഹം വജ്രജൂബിലി നിറവില്‍

എംഎസ്എംഐ സന്യാസിനി സമൂഹം  വജ്രജൂബിലി നിറവില്‍

കുളത്തുവയല്‍: മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) വജ്ര ജൂബിലിനിറവില്‍. മോണ്‍.സി.ജെ. വര്‍ക്കിയച്ചനാല്‍ സ്ഥാപിതമായ എംഎസ്എംഐ സഭ അറുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ജൂബിലി ആഘോഷങ്ങള്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കഴിവോ സാമര്‍ത്ഥ്യമോ അല്ല ദൈവകൃപയോട് സഹകരിക്കാനുള്ള തുറവിയാണ് ദൈവവിളിയെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. വര്‍ക്കിയച്ചന്‍ ചെയ്തതെല്ലാം ദൈവത്തിന്റെ കരസ്പര്‍ശം ഉള്ളവയായിരുന്നു. താന്‍ സ്ഥാപിച്ച സഭയെക്കുറിച്ച് വ്യക്തമായ ദര്‍ശനവും ദിശാബോധവും അച്ചനുണ്ടായിരുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ സഭയിലെ ഓരോ അംഗങ്ങളുടെയും ജീവിതമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.

പത്താം ബാച്ചിലെ പതിനൊന്ന് സിസ്റ്റേഴ്‌സിന്റെ സുവര്‍ണജൂബിലിയും മാര്‍ പാംപ്ലാനിയുടെ പൗരോഹിത്യ രജതജൂബിലിയും ചടങ്ങില്‍ ആഘോഷിച്ചു. മോണ്‍.സി.ജെ. വര്‍ക്കിയുടെ ജീവിതം ആസ്പദമാക്കി എംഎസ്എംഐ സിസ്റ്റേഴ്‌സ് നിര്‍മിച്ച ‘വിതക്കാരന്‍’- എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനകര്‍മം മാര്‍ പാംപ്ലാനി നിര്‍വഹിച്ചു. എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി, മേരി മാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡെല്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

1962 സെപ്റ്റംബര്‍ 8-ന് പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാള്‍ ദിനത്തിലാണ് എംഎസ്എംഐ സമൂഹം കുളത്തുവയലില്‍ സ്ഥാപിതമായത്. നാലു പ്രൊവിന്‍സുകളിലായി ആയിരത്തോളം എംഎസ്എംഐ സിസ്റ്റേഴ്‌സ് കേരളത്തിനകത്തും ഇന്ത്യയിലാകമാനവും അമേരിക്ക, ജര്‍മനി, ഇറ്റലി തുടങ്ങി, വിവിധ വിദേശരാജ്യങ്ങളിലും സേവനം ചെയ്യുന്നു. മോണ്‍.സി.ജെ. വര്‍ക്കി ആരംഭിച്ച കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്റര്‍, കോഴിക്കോട് ഗത്സെമെന്‍ ധ്യാനകേന്ദ്രം, നെടുപുഴ ജോര്‍ദാനിയ, നെല്ലിക്കുറ്റി സിയോന്‍ എന്നീ ധ്യാനകേന്ദ്രങ്ങള്‍ നടത്തപ്പെടു ന്നത് എംഎസ്എംഐസി സ്റ്റേ ഴ്‌സിന്റെ നേതൃത്വത്തിലാണ്.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?