Follow Us On

02

December

2023

Saturday

ജനബോധന യാത്ര സമാപിച്ചു

ജനബോധന യാത്ര സമാപിച്ചു

തിരുവനന്തപുരം: നീതിനിഷേധിക്കപ്പെട്ട തീരദേശ സമൂഹത്തോട് പക്ഷംചേര്‍ന്നു കെആര്‍എല്‍ സിസിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ ജനബോധന യാത്ര സമാപിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ബഹുജന പ്രക്ഷോഭമായി വളര്‍ത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 ന് മൂലമ്പിള്ളിയില്‍നിന്നായിരുന്നു ജനബോധന യാത്ര ആരംഭിച്ചത്. ഇതോടനുബന്ധിച്ച് നടന്ന മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. വിഴിഞ്ഞത്തുനിന്നും സമരപ്പന്തലിലേക്കുള്ള റാലി അര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം ഫ്‌ളാഗ് ഓഫ് ചെയ്തു.

സമാപന സമ്മേളനം സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. ജനശക്തിക്കുമുമ്പില്‍ കീഴടങ്ങാത്ത ഒരു അധികാരകേന്ദ്രവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഒരുമിച്ചുനിന്നു പോരാടിയാല്‍ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, മോണ്‍. യൂജിന്‍ എച്ച്. പെരേര, പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ. നിഹാര്‍ ഭട്ടാചാര്യ, തമിഴ്‌നാട് മുന്‍ചീഫ് സെക്രട്ടറി പി.സി സിറിയക്, അഡ്വ. ഷെറി തോമസ്, റവ. ഡോ. ലോറന്‍സ് കുലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?