Follow Us On

21

September

2023

Thursday

കെസിബിസി നാടകമേള ഇന്നു തുടങ്ങും

കെസിബിസി നാടകമേള ഇന്നു തുടങ്ങും

എറണാകുളം: മുപ്പത്തിമൂന്നാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മത്സരങ്ങള്‍ ഇന്നു (സെപ്റ്റംബര്‍ 20) മുതല്‍ പാലാരിവട്ടം പി ഒ സിയില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎല്‍ ജോസ്, ജയപ്രകാശ് കുളൂര്‍, ചലച്ചിത്ര താരം കൈലാഷ്, അജു നാരായണന്‍,നിര്‍മ്മാതാവ് ജോളി ജോസഫ്, മോണ്‍. ജോര്‍ജ് കുരുക്കൂര്‍, ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ പങ്കെടുക്കും.

കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, കൊല്ലം അശ്വതിഭാവനയുടെ വേനല്‍ മഴ, കോട്ടയം സുരഭിയുടെ കാന്തം, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, ആറ്റിങ്ങല്‍  ശ്രീധന്യയുടെ ലക്ഷ്യം, കൊല്ലം അസീസിയുടെ ജലം, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, വള്ളുവനാട് ബ്രഹ്‌മയുടെ രണ്ടു നക്ഷത്രങ്ങള്‍, കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം, പാലാ കമ്മ്യൂണിക്കേഷന്റെ അകം പുറം എന്നീ നാടകങ്ങള്‍ 20 മുതല്‍ 29വരെ അരങ്ങേറുന്നു. പാസുകള്‍ പിഒസിയില്‍ ലഭിക്കും. 30ന് കെസിബിസി മീഡിയ അവാര്‍ഡ് വിതരണവും നാടക അവാര്‍ഡ് ദാനവും ഓച്ചിറ മഹിമയുടെ നാടകം  പ്രമാണിയുടെ അവതരണവും ഉണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?