Follow Us On

21

September

2023

Thursday

ജൂബിലിക്ക് ഒരുങ്ങി വത്തിക്കാൻ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ പത്രോസിന്റെ ജീവിതം തെളിയും ഒക്‌ടോ.2 മുതൽ

ജൂബിലിക്ക് ഒരുങ്ങി വത്തിക്കാൻ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ പത്രോസിന്റെ ജീവിതം തെളിയും ഒക്‌ടോ.2 മുതൽ

വത്തിക്കാൻ സിറ്റി: അപ്പസ്‌തോലക പ്രമുഖനും തിരുസഭയുടെ പ്രഥമ പാപ്പയുമായ വിശുദ്ധ പത്രോസിന്റെ ജീവിതകഥ കാണാം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖപ്പിൽ! വിശുദ്ധ ജീവിതം ഇതിവൃത്തമാക്കിയ ‘ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ’ എന്ന എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒക്‌ടോബർ രണ്ട് മുതൽ 16വരെയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖപ്പിൽ പ്രദർശിക്കുന്നത്. രാത്രി 9.00മുതൽ 11.00വരെയുള്ള 15 മിനിറ്റിന്റെ ഇടവേളകളിലാണ് വീഡിയോ പ്രദർശനം.

തിരുസഭ 2025ൽ ആഘോഷിക്കുന്ന ജൂബിലി വർഷത്തിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ കബറിടത്തിലേക്ക് തീർത്ഥാടകരെ സ്വാഗതം ചെയ്യാൻ നിരവധി അജപാലന സംരംഭങ്ങൾ വത്തിക്കാൻ ആവിഷ്‌ക്കരിക്കുന്നുണ്ട്. അതിൽ ആദ്യ സംരംഭമാണിതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കാ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു. ജൂബിലി വർഷത്തിൽ 30 ദശലക്ഷം പേർ ഇത് സന്ദർശിക്കാനെത്തുമെന്ന പ്രതീക്ഷയും കർദിനാൾ പങ്കുവെച്ചു.

‘എല്ലാവരെയും സ്വാഗതം ചെയ്യുന്ന മാതൃസഭയുടെ മുഖം സകലരും ദർശിക്കണം. ക്രിസ്തുവിനെ കണ്ടുമുട്ടാനും തീർത്ഥാടകരായി അവരുടെ അനുഭവങ്ങൾ ജീവിക്കാനും ജനങ്ങൾ പത്രോസിന്റെ മാതൃകയാൽ നയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രത്യാശ,’ കർദിനാൾ ഗാംബെറ്റി കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?