Follow Us On

29

March

2024

Friday

കടലോര, മലയോര മേഖലകളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കും

കടലോര, മലയോര മേഖലകളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കും

തിരുവല്ല: കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവരുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് മലങ്കര കത്തോലിക്ക സഭ എല്ലാ പിന്തുണയും നല്‍കുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ 92-ാമത് പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടലോരങ്ങളിലും മലയോരങ്ങളിലും ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണം. ദിവസവും കരയെ കടലെടുക്കുന്ന പ്രതിഭാസമാണ് കാണുന്നത്. സ്വത്തുക്കളും ആരാധനാലയവുമെല്ലാം കടലെടുക്കുന്ന സാഹചര്യത്തില്‍ അതിജീവന പോരാട്ടം നടത്തുന്ന കടലോരത്തെ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം. മലയോരങ്ങളിലെ ജനങ്ങള്‍ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. നാട്ടില്‍ നായ കടിച്ച് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യനാണെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.

തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. തിരുസഭയുടെ ഇരുണ്ട ചരിത്രം രചിക്കാന്‍ മുമ്പും ശ്രമം ഉണ്ടായിട്ടുണ്ട്. ചരിത്രത്തെ വേര്‍തിരിച്ചറിയാനുള്ള ആര്‍ജ്ജവത്വം വിശ്വാസികള്‍ക്ക് ഉണ്ടാകണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെയാണ് പുനരൈക്യ വാര്‍ഷിക സംഗമത്തിന് തുടക്കമായത്. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപുമാരായ ഡോ. ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. വിന്‍സന്റ് മാര്‍ പൗലോസ്, ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. തോമസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. എബ്രാഹം മാര്‍ യൂലിയോസ്, ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. ആന്റണി മാര്‍ സില്‍വാനിയോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
93-ാം പുനരൈക്യ വാര്‍ഷിക സംഗമത്തിന് മൂവാറ്റുപുഴ രൂപത ആതിഥേയത്വം വഹിക്കും. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് കാതോലിക്ക പതാക ഏറ്റുവാങ്ങി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?