Follow Us On

05

October

2022

Wednesday

പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് അന്നവും  അഭയവുമേകി ക്രൈസ്തവ സന്നദ്ധ സംഘടനകൾ

പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് അന്നവും  അഭയവുമേകി ക്രൈസ്തവ സന്നദ്ധ സംഘടനകൾ

ലാഹോർ: പ്രളയക്കെടുതിയിലായ പാക്ക് ജനതയ്ക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങി ക്രൈസ്തവ സന്നദ്ധ സംഘടനകൾ. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജീവകാരുണ്യ സംഘടനയായ ‘കാരിത്താസി’ന് പുറമെ സന്യാസഭകളും ഇടവക സമൂഹങ്ങളും തങ്ങൾക്കുള്ളതിൽനിന്ന് പങ്കുവെക്കാൻ സന്നദ്ധരായി ദുരിതാശ്വാസ രംഗത്തുണ്ട്. ഗുണഭോക്താക്കളിൽ ഏറെയും മുസ്ലീം സഹോദരങ്ങളാണെന്നതും ശ്രദ്ധേയം.

ജൂൺ മുതൽ ആരംഭിച്ച കനത്ത മഴമൂലം രാജ്യം നേരിട്ട പ്രളയക്കെടുതിയിൽ 1500ൽപ്പരം പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് കോടിയിൽപ്പരം പേരെ ബാധിച്ച പ്രളയത്തിൽ വീടും ജീവനോപാദികളും കന്നുകാലികളും നഷ്ടപ്പെട്ടവർ ഏറെയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ദാരിദ്ര്യത്തിനിടയിലും ഉള്ളത് പങ്കുവെക്കാൻ പ്രളയ ബാധിതമല്ലാത്ത പ്രദേശങ്ങളിലെ ക്രൈസ്തവ വിശ്വാസീസമൂഹം രംഗത്തെത്തിയത്.

പ്രളയ ദിനങ്ങളിൽതന്നെ അടിയന്തര സഹായം എത്തിക്കാൻ പരിശ്രമിച്ചു തുടങ്ങിയ കാരിത്താസ് ഇതിനകം ദക്ഷിണ സിന്ധ് പ്രവിശ്യയിലെ ദുരിതബാധിതരായ 250 കുടുംബങ്ങൾക്കായി ഏതാണ്ട് 11 ദശലക്ഷം രൂപ (46,420 ഡോളർ) പണമായി കൈമാറിക്കഴിഞ്ഞു. മൊബൈൽ മണി ട്രാൻസ്ഫറിലൂടെ ഓരോ കുടുംബത്തിനും 20,000 രൂപ വീതമാണ് ലഭ്യമാക്കിയത്. അടിയന്തിരമായി ഭക്ഷ്യവസ്തുക്കളും താമസസൗകര്യവും ഒരുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

വരും ദിനങ്ങളിൽ മേഖലയിലെ 300 കുടുംബങ്ങൾക്കുകൂടി ധനസഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് കാരിത്താസ്. ഭക്ഷ്യ കിറ്റുകളും കുടിവെള്ളവും മരുന്നുകളും ശുചീകരണ വസ്തുക്കളും കുടിലുകൾക്കാവശ്യമായ ടാർപോളിൻ ഷീറ്റുകളും എത്തിച്ചതും കൂടാതെയാണിത്. മാത്രമല്ല, മെഡിക്കൽ ക്യാംപുകളും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇടവക സമൂഹങ്ങളും സന്യാസസഭകളും ചെറിയ സഹായ പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇസ്ലാമാബാദ്- റാവൽപിണ്ടി മെട്രോപൊളിറ്റൻ ഏരിയയിലെ ഇടവകകളുടെ ശുശ്രൂഷകളാണ് ഇതിൽ പ്രധാനം. സേക്രഡ് ഹാർട്ട് ദൈവാലയം ഇതിനകം 350 മുസ്ലീം കുടുംബങ്ങൾ അടിയന്തര സഹായം കൈമാറിക്കഴിഞ്ഞു. പഞ്ചാബ്. സിന്ധ് ബലൂചിസ്ഥാൻ പ്രവിശ്യകളിലെ 675 ദുരിതബാധിതർക്കായി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭ അടിയന്തര സഹായം ലഭ്യമാക്കി. പ്രാദേശിക ക്രൈസ്തവരിൽ ഭൂരിഭാഗവും ദരിദ്രരാണെങ്കിലും തങ്ങളാൽ കഴിയുന്ന സഹായം ജാതിമതഭേദമെന്യേ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രദേശത്ത് സേവനം ചെയ്യുന്ന ഫാ. നാസിർ വില്യം പറഞ്ഞു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?