Follow Us On

01

December

2022

Thursday

കാമറൂൺ: തട്ടിക്കൊണ്ടുപോയ കത്തോലിക്കാ സഭാംഗങ്ങളുടെ മോചനം സാധ്യമാക്കാൻ അഭ്യർത്ഥിച്ച് പാപ്പ

കാമറൂൺ: തട്ടിക്കൊണ്ടുപോയ കത്തോലിക്കാ സഭാംഗങ്ങളുടെ മോചനം സാധ്യമാക്കാൻ അഭ്യർത്ഥിച്ച് പാപ്പ

റോം: കാമറൂണിൽ ദൈവാലയം അഗ്നിക്കിരയാക്കി ആയുധധാരികൾ തട്ടിക്കൊണ്ടുപോയ അഞ്ച് വൈദീകരും ഒരു കന്യാസ്ത്രീയും ഉൾപ്പെടെ ഒൻപത് കത്തോലിക്കാ വിശ്വാസികളുടെ മോചനം സാധ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ മറ്റെരാ നഗരത്തിൽ സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ ദിവ്യബലി അർപ്പിച്ചശേഷം നൽകിയ ആഞ്ചലൂസ് പ്രാർത്ഥനാ മധ്യേയായിരുന്നു പാപ്പയുടെ അഭ്യർത്ഥന.

മാംഫെ രൂപതയിലെ ൻചാങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ദൈവാലയം അഗ്‌നിക്കിരയാക്കി സെപ്തംബർ 16നാണ് ഒൻപതുപേരെ അജ്ഞാതരായ ആയുധധാരികൾ ബന്ധികളാക്കിയത്. പിന്നീട് സഭാംഗങ്ങളുടെ മോചനത്തിനായി ബന്ധികൾ മോചനം ദ്രവ്യം ആവശ്യപ്പെട്ടെങ്കിലും സഭാനേതൃത്വം ഇതിനോട് വിയോജിക്കുകയായിരുന്നു. മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഈ നടപടി.

‘മാംഫെ രൂപതയിൽനിന്ന് തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനുവേണ്ടി കാമറൂണിലെ മെത്രാന്മാർക്കൊപ്പം ഞാനും അഭ്യർത്ഥിക്കുന്നു,’ പാപ്പ പറഞ്ഞു. സഭയ്ക്ക് എതിരെ നടക്കുന്ന സകല ആക്രമങ്ങളെ അപലപിച്ചും തട്ടിക്കൊണ്ടുപോയവരെ ഉടൻ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചും കാമറൂൺ മെത്രാൻ സമിതി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയ്ക്കും ദൈവാലയങ്ങൾക്കും എതിരായ അതിക്രമങ്ങൾ വ്യാപിക്കുന്നതും ബിഷപ്പുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള കലാപം 2014ലാണ് പൊട്ടിപ്പുറപ്പെട്ടത്. വിദ്യാഭ്യാസത്തിലും നിയമവ്യവസ്ഥയിലും ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് ‘ആംഗ്ലോഫോൺ’ അധ്യാപകരും അഭിഭാഷകരും തെരുവിലിറങ്ങിയതോടെ സ്ഥിതി ഗുരുതരമായി. പ്രതിഷേധത്തെ അക്രമമാർഗങ്ങളിലൂടെ ഭരണകൂടം അടിച്ചമർത്തിയതും പ്രശ്‌നം രൂക്ഷമാക്കി. കലാപത്തിൽ ഇതുവരെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്, അഞ്ച് ലക്ഷത്തിൽപ്പരം പേർ അഭയാർത്ഥികളാക്കപ്പെട്ടു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?