Follow Us On

01

December

2022

Thursday

യു.എസിനുവേണ്ടി പ്രാർത്ഥിക്കാൻ സെപ്തം. 30 ഉപവാസ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച്  ടെന്നസി ഗവർണർ ബിൽ ലീ

യു.എസിനുവേണ്ടി പ്രാർത്ഥിക്കാൻ സെപ്തം. 30 ഉപവാസ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച്  ടെന്നസി ഗവർണർ ബിൽ ലീ

ടെന്നസി: അമേരിക്കയ്ക്കും ടെന്നസി സംസ്ഥാനത്തിനുംവേണ്ടി പ്രാർത്ഥിക്കാൻ സെപ്തംബർ 30 ഉപവാസ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ടെന്നസി ഗവർണർ ബിൽ ലീ. കഴിഞ്ഞ നാളുകളിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുക, എല്ലാ സാഹചര്യങ്ങളിലും അവിടുത്തെ ജ്ഞാനം തേടുക, വരാനിരിക്കുന്ന ദിനങ്ങളിലും അവിടുത്തെ കൃപയ്ക്കായി പ്രാർത്ഥിക്കുക എന്നീ നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥനാ ദിനം ആചരിക്കാൻ ഗവർണർ ലീ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു പിന്നാലെ, പ്രാർത്ഥനയിൽ അണിചേരാൻ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിശ്വാസീസമൂഹത്തെ ക്ഷണിക്കുകയും ചെയ്തു. പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ പരമാധികാരത്തെ കുറിച്ച് വ്യക്തമാക്കുന്ന പ്രഖ്യാപനം, രാജ്യത്തിനും സംസ്ഥാനത്തിനുംമേൽ ഉണ്ടാവേണ്ട ദൈവകൃപയെ കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോടൊപ്പം, നമ്മുടെ നിരവധിയായ അതിക്രമങ്ങൾക്ക് മാപ്പിരക്കണമെന്നുകൂടി ഓർമിപ്പിച്ചുകൊണ്ടാണ്, സെപ്തംബർ 30 ‘പ്രാർത്ഥനയുടെയും വിനയത്തിന്റെയും ഉപവാസത്തിന്റെയും ദിനമായി ഗവർണർ പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന്റെ പ്രസക്ത ഭാഗം ചുവടെ:

ദൈവത്തിന്റെ പരമാധികാരത്തോടൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയുംമേൽ ദൈവകൃപ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ അംഗീകരിക്കുന്നു.

സാഹചര്യങ്ങൾ എന്തുതന്നെയായാലും നീതിയോടും ദയയോടും സ്നേഹത്തോടുംകൂടി വർത്തിക്കാൻ ഞങ്ങൾ പ്രത്യാശയോടെ ദൈവത്തോടൊപ്പം താഴ്മയോടെ ചരിക്കുന്നു.

നമ്മുടെ ഹൃദയവും മനസും നവീകരിക്കപ്പെടാൻ നിരവധിയായ അതിക്രമങ്ങളെപ്രതി ഞങ്ങൾ ക്ഷമ യാചിക്കുന്നു.

ജ്ഞാനത്തിന്റെ ആരംഭം ദൈവഭയമാണെന്നും ജ്ഞാനത്തെ തേടുന്നവർക്ക് അവിടുന്ന് അത് സൗജന്യമായി നൽകുമെന്നും തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നു.

ടെന്നസിയിലെ ജനങ്ങളായ ഞങ്ങൾ, ലഭിച്ചിരിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളെയും ചെയ്തുപോയ അതിക്രമങ്ങളെയും മുന്നിലുള്ള സങ്കീർണമായ വെല്ലുവിളികളെയും അംഗീകരിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന ദിനങ്ങളിൽ താഴ്മയോടെ ദൈവീക നിർദേശങ്ങൾ തേടേണ്ടതിന്റെ ആവശ്യകതയും അംഗീകരിക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?