Follow Us On

01

December

2022

Thursday

സ്വവർഗ ലൈംഗീകതയ്ക്കും ഗർഭച്ഛിദ്രത്തിനുമെതിരെ പോരാട്ടം നയിക്കുന്ന ജോർജിയ മെലോനി ഇറ്റാലിയൻ പ്രധാനമന്ത്രി പദവിയിലേക്ക്

സ്വവർഗ ലൈംഗീകതയ്ക്കും ഗർഭച്ഛിദ്രത്തിനുമെതിരെ പോരാട്ടം നയിക്കുന്ന ജോർജിയ മെലോനി ഇറ്റാലിയൻ പ്രധാനമന്ത്രി പദവിയിലേക്ക്

റോം: സ്വവർഗ ലൈംഗീകതയ്ക്കും ഗർഭച്ഛിദ്രത്തിനുമെതിരെ സന്ധിയില്ലാതെ പോരാടുന്ന, ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ജോർജിയ മെലോനി ഇറ്റാലിയൻ പ്രധാനമന്ത്രി പദവിയിലേക്ക്. ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’ പാർട്ടിയുടെ അധ്യക്ഷയായ ജോർജിയയിലൂടെ ഇറ്റലിക്ക് ലഭിക്കുക പ്രഥമ വനിത പ്രധാനമന്ത്രിയെയാണ്. 400 അംഗ ജനപ്രതിനിധി സഭയിൽ 254 സീറ്റും 200 അംഗ സെനറ്റിൽ 105 സീറ്റും നേടിയാണ് ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’ ഉൾപ്പെട്ട വലതു രാഷ്ട്രീയ സംഖ്യം വിജയം നേടിയത്.

പ്രസംഗ വേദികളിൽ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാൻ മടികാട്ടാത്ത ജോർജിയയുടെ വിജയം ഇറ്റലിക്ക് അപ്പുറത്തും ആഘോഷിക്കപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. 2019ൽ നടത്തിയ ഒരു പ്രസംഗത്തിൽ ‘ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, ഇറ്റലിക്കാരിയാണ്, ക്രൈസ്തവ വിശ്വാസിയാണ്, അത് എന്നിൽനിന്ന് എടുത്തുമാറ്റാൻ ആർക്കുമാവില്ല,’ എന്ന ജോർജിയോയുടെ വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത് അതിന്റെ തെളിവത്രേ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ‘ഫാൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ ക്രൈസ്തവ വിശ്വാസവും നിലപാടുകളും ഇപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്. സ്വവർഗാനുരാഗത്തിന് എതിരായ നിലപാടു മാത്രമല്ല, സ്വവർഗാനുരാഗികൾ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെതിരെ ശക്തിയുക്തം വാദിക്കുന്നതിലൂടെയും ശ്രദ്ധനേടിയ രാഷ്ട്രീയ നേതാവുകൂടിയാണ് കത്തോലിക്കാ സഭാംഗമായ ജോർജിയ മെലോനി.

‘ഞങ്ങൾ എൽ.ജി.ബി.ടിക്കൊപ്പമല്ല; യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്, സ്ത്രീയും പുരുഷനും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പമാണ്,’ എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ജോർജിയ മെലോനി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേൽക്കുക. ജോർജിയ മെലോനി അധികാരത്തിലെത്തുന്നതോടെ വനിത രാജ്യത്തിന്റെ ഭരണം കൈയാളുന്ന യൂറോപ്പിലെ 15-ാമത്തെ രാജ്യമാകും ഇറ്റലി. മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്‌കോണിയുടെയും മുൻ ഉപപധാനമന്ത്രി മത്തിയോ സൽവീനിയുടെയും പാർട്ടികൾ ഉൾപ്പെട്ടതാണ് പുതിയ രാഷ്ട്രീയ സഖ്യം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?