Follow Us On

01

December

2022

Thursday

15 വർഷം, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000  കുഞ്ഞുമാലാഖമാർ! പുതിയ കാംപെയിന് തുടക്കം കുറിച്ച് ’40 ഡേയ്‌സ് ഫോർ ലൈഫ്’

15 വർഷം, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000  കുഞ്ഞുമാലാഖമാർ! പുതിയ കാംപെയിന് തുടക്കം കുറിച്ച് ’40 ഡേയ്‌സ് ഫോർ ലൈഫ്’

ന്യൂയോർക്ക്: 2007മുതൽ 2022വരെയുള്ള ഒന്നര പതിറ്റാണ്ടിനിടയിൽ ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ ഇടപെടലിലൂടെ ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 22,000ൽപ്പരം കുഞ്ഞുമാലാഖമാർ! കൃത്യമായി പറഞ്ഞാൻ 22,031 കുഞ്ഞുങ്ങൾ. അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത പ്രോ ലൈഫ് മുന്നേറ്റമാണ് ’40 ഡേയ്സ് ഫോർ ലൈഫ്’. 40 ദിവസം നീണ്ടുനിൽക്കുന്ന പുതിയ പ്രോ ലൈഫ് കാംപെയിന് ഇന്ന് (സെപ്തം.28) തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ കണക്കുകൾ ചർച്ചയാവുന്നത്.

ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരം നൽകിയതിൽ മാത്രമല്ല, അനേകരുടെ മാനസാന്തരത്തിനും നിരവധി ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിക്കുന്നതിനുംവരെ കാരണമായിട്ടുണ്ട് ’40 ഡേയ്സ് ഫോർ ലൈഫ്’ കാംപെയിനുകൾ. 2007 മുതൽ ഇതുവരെ അടച്ചുപൂട്ടിച്ച ഗർഭച്ഛിദ്രങ്ങളുടെ എണ്ണം 120; ഗർഭച്ഛിദ്ര ക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങിയവരുടെ എണ്ണം 242. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയം. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം ഉപവാസ പ്രാർത്ഥന നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന ക്യാംപെയിനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നുകൂടി അറിയണം.

2004ലാണ് ’40 ഡേയ്സ് ഫോർ ലൈഫ്’ എന്ന പ്രാർത്ഥനാ സംരംഭം സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാലു പേരായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 63 രാജ്യങ്ങളിലെ 1000ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്സ് ഫോർ ലൈഫ്.’

വർഷത്തിൽ രണ്ട് കാംപെയിനുകളാണ് സംഘടിപ്പിക്കുന്നത്- വലിയ നോമ്പ് ദിനങ്ങളിലുള്ള ലെന്റൻ കാംപെയിനും സെപ്തംബർ നവംബർ മാസങ്ങളിലുള്ള സ്പ്രിംഗ് കാംപെയിനും. സെപ്തംബർ 28ന് ആരംഭിക്കുന്ന, ഈ വർഷത്തെ സ്പ്രിംഗ് കാംപെയിന് 60ൽപ്പരം രാജ്യങ്ങളിലെ ഏതാണ്ട് 600 നഗരങ്ങളാണ് വേദിയാവുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ സവിശേഷതയാണ്.

എന്തും ചെയ്യാൻ മടിയില്ലാത്ത ഗർഭച്ഛിദ്ര ലോബിയുടെ സർവവിധ പിന്തുണയുള്ള ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നേരിടാൻ പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും ജപമാലയും പിടിച്ച ഒരു ചെറുകൂട്ടം പലർക്കും കൗതുകക്കാഴ്ചയായി തോന്നാമെങ്കിലും വ്യത്യസ്ഥമായ ഈ സമര രീതിയുടെ ഗുണഫലങ്ങൾ പക്ഷേ ആരെയും അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, 600ൽപ്പരം നഗരങ്ങൾ വേദിയാകുന്ന സ്പ്രിംഗ് കാംപെയിൻ നവംബർ ആറിന് സമാപിക്കുമ്പോൾ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള പ്രോ ലൈഫ് സമൂഹം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?