Follow Us On

18

April

2024

Thursday

തിരുസഭ ജപമാല മാസത്തിലേക്ക്, ലോക സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

തിരുസഭ ജപമാല മാസത്തിലേക്ക്, ലോക സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധങ്ങളിലൂടെയും കലാപങ്ങളിലൂടെയും ലോകം കടന്നുപോകുന്ന സാഹചര്യത്തിൽ, ലോകസമാധാനത്തിനു വേണ്ടി ജപമാല അർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ആഗോള കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുന്ന ഒക്‌ടോബറിലേക്ക് പ്രവേശിക്കുന്നതിനോട് അനുബന്ധിച്ചാണ്, വ്യക്തിപരമായ വിഷയങ്ങൾക്കൊപ്പം ലോകത്തെയും സമാധാനശ്രമങ്ങളെയും നിയോഗമായി സമർപ്പിച്ച് പ്രാർത്ഥിക്കാൻ പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചത്.

‘ഏതാനും ദിനങ്ങൾക്കുള്ളിൽ ഒക്ടോബർ മാസം ആരംഭിക്കുന്നു. പരമ്പരാഗതമായി ജപമാല രാജ്ഞിക്ക് സമർപ്പിതമായിരിക്കുന്ന ദിനങ്ങളാണിത്. സമൂഹങ്ങളിലും കുടുംബങ്ങളിലും ആയിരുന്ന് ഈ ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ട് നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങളും, വിശിഷ്യാ, ലോകസമാധാനം എന്ന നിയോഗവും പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കാം,’ കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിൽ, പോളിഷ് ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യവേ പാപ്പ പറഞ്ഞു.

പരിശുദ്ധ ജപമാല നിരന്തരം അർപ്പിക്കേണ്ടതിനെ കുറിച്ച് ഇതിനുമുമ്പും നിരവധി തവണ പാപ്പ വിശ്വാസീസമൂഹത്തെ ഓർമിപ്പിച്ചിട്ടുണ്ട്. 2020ലെ ജപമാല രാജ്ഞിയുടെ തിരുനാളിൽ, ‘ജപമാല എപ്പോഴും നിങ്ങളുടെ കൈകളിലോ പോക്കറ്റിലോ സൂക്ഷിക്കണമെന്നും ജപമാല അർപ്പിക്കണമെന്നും,’ ഓർമിപ്പിച്ചുകൊണ്ട് പാപ്പ നൽകിയ സന്ദേശം ശ്രദ്ധേയമായിരുന്നു. പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാവുന്ന ഏറ്റവും മനോഹരമായ പ്രാർത്ഥനയാണ് ജപമാല. പരിശുദ്ധ അമ്മയ്‌ക്കൊപ്പം ചേർന്ന് രക്ഷകനായ ക്രിസ്തുവിന്റെ തിരുമുഖം ധ്യാനിക്കുന്ന ജപമാല, നമ്മെ അപകടങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും രക്ഷിക്കുന്ന ആയുധമാണെന്നും അന്ന് പാപ്പ ഉദ്ബോധിപ്പിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?