Follow Us On

28

November

2022

Monday

ദളിത് സംവരണം അടവുനയവുമായി സര്‍ക്കാര്‍

ദളിത് സംവരണം അടവുനയവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവരുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം പഠിക്കാന്‍ ദേശീയ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രഹസനം മാത്രമാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്റ്റ്യന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫ്രാങ്ക്‌ലിന്‍ സീസര്‍ തോമസ്, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ജോണ്‍ ദയാല്‍ എന്നിവര്‍ പറഞ്ഞു.

ദളിത് ക്രൈസ്തവരെ ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിലപാട് മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കമമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് സുപ്രീംകോടതി ആവശ്യപ്പെട്ട സാചര്യത്തില്‍ വീണ്ടുമൊരു കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദരിദ്രരായ ആളുകള്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് ഒഴിവാക്കാനും പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനുമാണ് നിര്‍ദ്ദിഷ്ട കമ്മീഷന്‍ രൂപീകരിക്കുന്നത്. മുന്‍ സര്‍ക്കാരുകള്‍ രൂപീകരിച്ച നിരവധി കമ്മീഷനുകളും കമ്മിറ്റികളും ദളിത് വംശജരായ ക്രിസ്ത്യാനികളുടെ സാമൂഹികവിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ അംഗീകരിച്ചിട്ടുണ്ട്; ഫ്രാങ്ക്‌ലിന്‍ തോമസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ദളിതരുടെ സാമൂഹിക പദവി ഏതായിരുന്നാലും മതം പ്രശ്‌നമല്ലെന്ന് കമ്മറ്റികള്‍ കണ്ടെത്തിരുന്നു. മതം നോക്കാതെ ദളിതര്‍ അനുകൂല നടപടിക്ക് അര്‍ഹരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റ് ജോലികളില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് 15 ശതമാനം സംവരണമാണ് പട്ടികജാതിക്കാര്‍ക്ക് ലഭ്യമായ പ്രധാന ആനുകൂല്യങ്ങളില്‍ ഒന്ന്. പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും സംവരണത്തിന് അര്‍ഹതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?