വാഴ്‌സോ: യുക്രൈനിലെ യുദ്ധത്തിന് അറുതിവരാനും ലോകജനതയ്ക്കുമേൽ ദൈവകരുണ വർഷിക്കപ്പെടാനും വേണ്ടിയുള്ള കരുണയുടെ ജപമാല അർപ്പണത്തിന് സാക്ഷ്യം വഹിച്ച് പോളിഷ് നഗര നിരത്തുകൾ. പോളണ്ടിലെ ഡിവൈൻ മേഴ്‌സി പ്രാർത്ഥനാ കൂട്ടായ്മയായ ‘സ്പാർക് ഡിവൈൻ മേഴ്‌സി ടീം’ സംഘടിപ്പിച്ച പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് ചെറുതും വലുതുമായ 173 നഗരങ്ങളാണ് സാക്ഷ്യം വഹിച്ചത്. ആബാലവൃദ്ധം വരുന്ന നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
ലോകസമാധാനത്തിനുവേണ്ടിയും യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്കും വേണ്ടിയും പ്രാർത്ഥിച്ചതിനൊപ്പം ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കും വൈദീക- സമർപ്പിത സമൂഹത്തിനും അധികാരികൾക്കും വേണ്ടിയുള്ള നിയോഗങ്ങളും വിശ്വാസീസമൂഹം സമർപ്പിച്ചു. ‘ദൈവത്തോടുള്ള പ്രാർത്ഥനയ്ക്ക് നമ്മുടെ കുടുംബങ്ങളെയും നഗരങ്ങളെയും ലോകം മുഴുവനെയും രൂപാന്തരപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ സംഘാടകർ പറഞ്ഞു.
സെപ്തംബർ 28 ഉച്ചകഴിഞ്ഞ് 3.00നാണ് പോളിഷ് നിരത്തുകളും കവലകളും പൊതു ചത്വരങ്ങളും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായുള്ള പ്രാർത്ഥനാ സങ്കേതങ്ങളായി മാറിയത്. പോളിഷ് നഗങ്ങൾക്കു പുറമെ അമേരിക്ക, പാപുവ ന്യൂ ഗിനിയ, ക്രൊയേഷ്യ, അർജന്റീന, മെക്‌സിക്കോ, ഐവറി കോസ്റ്റ് ഉൾപ്പെടെയുള്ള 44 രാജ്യങ്ങളിലെ വിവിധ നഗരങ്ങളും യുദ്ധക്കെടുതിയിൽനിന്നുള്ള മുക്തിക്കായുള്ള കരുണക്കൊന്തയിൽ അണിചേർന്നെന്നും സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു.
Leave a Comment
Your email address will not be published. Required fields are marked with *