Follow Us On

19

April

2024

Friday

മലയാളി കന്യാസ്ത്രീ വീണ്ടും ബ്രിജിറ്റയിൻ സന്യാസിനീസഭയുടെ സുപ്പീരിയർ ജനറൽ പദവിയിൽ

മലയാളി കന്യാസ്ത്രീ വീണ്ടും ബ്രിജിറ്റയിൻ സന്യാസിനീസഭയുടെ സുപ്പീരിയർ ജനറൽ പദവിയിൽ

വത്തിക്കാൻ സിറ്റി: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സഭയുടെ സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ ഫാബിയ കട്ടക്കയം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. 2016 മുതൽ സഭയുടെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവ് പരേതരായ കട്ടക്കയം ചാണ്ടി- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയായ സിസ്റ്റർ ഫാബിയ, 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലാണ് സേവനം ചെയ്യുന്നത്. സ്വീഡനിലെ സെന്റ് ബ്രിജിറ്റ് 1344ൽ സ്ഥാപിച്ചതും 1370ൽ ഊർബൻ അഞ്ചാമൻ പാപ്പ അംഗീകാരം നൽകിയതുമായ, അഗസ്തീനിയൻ കന്യാസ്ത്രീകളുടെയും സന്യാസിമാരുടെയും സമൂഹമാണ് ബ്രിജിറ്റയിൻ സഭ അഥവാ ‘ഓർഡർ ഓഫ് ദ മോസ്റ്റ് ഹോളി സേവ്യർ’.

കന്യാസ്ത്രീമാർ ശിരോവസ്ത്രത്തിന്റെ ഭാഗമായി ധരിക്കുന്ന ‘അഞ്ച് തിരുമുറിവുകളുടെ കിരീടം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഹ കിരീടം ബ്രിജിറ്റയിൻ സഭയുടെ സവിശേഷതയാണ്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ പ്രതിനിധീകരിക്കുന്ന അഞ്ച് ചുവന്ന കല്ലുകളും ഇതിന്റെ ഭാഗമാണ്. കണ്ണൂർ, വയനാട്, കോഴിക്കോട്, കളമശേരി, തിരുവനന്തപുരം, നെയ്യാറ്റിൻകര ഉൾപ്പെടെ ഭാരതത്തിൽ 22 കോൺവെന്റുകളാണ് ബ്രിജിറ്റയിൻ സഭയ്ക്കുള്ളത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?