Follow Us On

19

April

2024

Friday

പീഡിത ക്രൈസ്തവർക്കായി ഒരുമിച്ച് ഒരേദിനം പ്രാർത്ഥിക്കാൻ  ഒരുങ്ങി വിശ്വാസീസമൂഹം; നവം.6 അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം

പീഡിത ക്രൈസ്തവർക്കായി ഒരുമിച്ച് ഒരേദിനം പ്രാർത്ഥിക്കാൻ  ഒരുങ്ങി വിശ്വാസീസമൂഹം; നവം.6 അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം

യു.കെ: ക്രിസ്തീയ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി ഒരുമിച്ച് ഒരേദിനം പ്രാർത്ഥിക്കാൻ ഒരുങ്ങി ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, പെർസെക്യൂഷൻ, വോയിസ് ഓഫ് ദ മാർട്ടിയേഴ്‌സ്, ഓപ്പൺ ഡോർസ് എന്നീ പ്രമുഖ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് നവംബർ ആറിന് പീഡിത ക്രൈസ്തവർക്കായുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നത്.

വിശ്വാസത്തെപ്രതി പീഡനങ്ങൾ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് സഹോദരങ്ങൾക്കായി മധ്യസ്ഥത വഹിക്കാനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭാംഗങ്ങൾ ഈ അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തെ കാണുന്നത്. വിശുദ്ധരെയും രക്തസാക്ഷികൾ ഉൾപ്പെടെയുള്ള സകല മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്ന നവംബറിലെ ആദ്യ ഞായർ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു.

വിശ്വാസത്തിന്റെ പേരിൽ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവർ. 2020 ഒക്ടോബർ ഒന്ന് മുതൽ 2021 സെപ്തംബർ 30 വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി ‘ഓപ്പൺ ഡോർസ്’ 2022ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 360 മില്യൺ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തെപ്രതി ഇക്കഴിഞ്ഞ വർഷം 5,898 പേർ രക്തസാക്ഷിത്വം വരിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, അതായത് ഓരോ ദിനവും 16പേർ! രക്തതസാക്ഷിത്വങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 23.8% വർദ്ധിച്ചു.

5,110 ദൈവാലയങ്ങൾ അടച്ചുപൂട്ടുകയോ തകർക്കപ്പെടുകയോ ചെയ്തു (മുൻ വർഷത്തെ അപേക്ഷിച്ച് 13.8% വർദ്ധന). വിചാരണ കൂടാതെ 6,175 ക്രൈസ്തവർ അറസ്റ്റ് ചെയ്യപ്പെട്ടു (44.3% വർദ്ധന). 3,829 പേരെ തട്ടിക്കൊണ്ടുപോയി (123.9% വർദ്ധന). പഠനവിധേയമാക്കിയ 50 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളാണിത്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ പീഡനങ്ങൾ അഴിച്ചുവിടുന്നുണ്ടെങ്കിലും പ്രധാന വെല്ലുവിളി ഇസ്ലാമിക തീവ്രവാദംതന്നെയാണ്.

ഇരുപതാം നൂറ്റാണ്ടിൽ ക്രൈസ്തവർക്കെതിരെ വടക്കൻ കൊറിയയിലും മധ്യപൂർവേഷ്യയിലും ദക്ഷിണേഷ്യയിലും വർദ്ധിച്ചുവന്ന അക്രമം, അടിച്ചമർത്തൽ, ആരാധന സ്വാതന്ത്ര്യ നിഷേധം, സാമൂഹികമായ ഒറ്റപ്പെടുത്തൽ തുടങ്ങിയവയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടകൾ അന്താരാഷ്ട്ര പ്രാർത്ഥന ദിനം ആചരിച്ചു തുടങ്ങിയത്. ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ സഭകളും ചെറുതും വലുതുമായ സന്നദ്ധ സംഘടനകളും പ്രാർത്ഥന ദിനത്തിൽ അണിചേരും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?