Follow Us On

18

April

2024

Thursday

മലയാളികളായ വൈദികനും സെമിനാരി വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ടു; സെമിനാരി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലയാളികളായ വൈദികനും സെമിനാരി വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ടു; സെമിനാരി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

അദിലാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയിൽ മലയാളികളായ വൈദികനും സെമിനാരി വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ടു. സെമിനാരി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈദികനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കപ്പുച്ചിൻ സഭാംഗങ്ങളായ ഫാ. ടോണി സൈമൺ പുല്ലാടൻ (36), ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ (38) എന്നിവരാണ് അപകടത്തിൽപെട്ടത്.

അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെ ഞായറാഴ്ച വൈകിട്ട് 6.00നായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങിത്താണ ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാ. ടോണിയും അപകടത്തിൽപെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആദിലാബാദ് മിഷന്റെ ഭാഗമായ ചെന്നൂരിലെ അസീസി ഹൈസ്‌കൂളിൽ സേവനം ചെയ്യുകയായിരുന്നു ഇരുവരും.

കപ്പുച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിയാണ് ബ്രദർ ബിജോ. കോട്ടയം കൈപ്പുഴ സ്വദേശിയാണ് ഫാ. ടോണി. 2019 നവംബറിലായിരുന്നു ഫാ. ടോണിയുടെ തിരുപ്പട്ട സ്വീകരണം. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സഭയിൽ അംഗമായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?