Follow Us On

08

August

2020

Saturday

മദർ തെരേസയുടെ വിശുദ്ധ പദവിക്ക് എതിരെ വി.എച്ച്.പി

മദർ തെരേസയുടെ വിശുദ്ധ പദവിക്ക് എതിരെ വി.എച്ച്.പി

ന്യൂഡൽഹി: മദർ തെരേസയുടെ വിശുദ്ധ പദവി മതംമാറ്റത്തിനുള്ള ഗൂഢാലോചന ആണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷിത് അന്തർദ്ദേശീയ ജോയിന്റ് സെക്രട്ടറി ജനറൽ സുരേന്ദ്ര ജെയിൻ രംഗത്ത്. വത്തിക്കാനിൽ നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഇന്ത്യയിൽനിന്നും പ്രതിനിധി സംഘത്തെ അയച്ച നടപടിയേയും സുരേന്ദ്ര ജെയിൻ വിമർശിച്ചു.
ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങൾ ഇക്കാലത്ത് സംഭവിക്കുക ഇല്ലെന്നായിരുന്നു സുരേന്ദ്ര ജെയിന്റെ ആരോപണം. ഇതിലൂടെ കൂടുതൽ മതംമാറ്റത്തിനുള്ള സാധ്യത ഉണ്ടെന്നും അത് സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വാദം. മദറിന്റെ പ്രവർത്തനങ്ങളിലൂടെ മതംമാറ്റം നടക്കുന്നത് പുതിയ കാര്യമല്ലെന്നും അത്ഭു തങ്ങൾ മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാമായ മാൻ കീ ബാത്തിൽ’ ഇന്ത്യയിലെ പാവങ്ങൾക്കുവേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ മദർ തെരേസക്ക് ആദരവ് അർപ്പിച്ചിരുന്നു. മദറിനെ വിശുദ്ധയായി ഉയർത്തുന്നതിൽ രാജ്യം അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഒരു വശത്ത് കേന്ദ്ര ഗവൺമെന്റ് മദറിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുമ്പോൾ മറുഭാഗത്ത് സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷിത് മദർ തെരേസയുടെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കൊണ്ട് വരുന്നതിന്റെ പിന്നിൽ മറ്റു പല താല്പര്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മദർ തെരേസയുടെ വിശുദ്ധ പദവിയിലൂടെ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവന. ഇത്തരം സംഘടനകളുടെ ഉന്നത നേതാക്കൾ മദർ തെരേസയെ അപമാനിക്കുന്ന രീതിയിൽ നിരന്തരം പ്രസ്താവനകൾ ഉയർത്തുമ്പോൾ പ്രധാനകക്ഷിയായ ബിജെപിയുടെ നേതാക്കന്മാർ നിശബ്ദത പുലർത്തുകയാണ്. തീവ്രഹിന്ദു വർഗീയതയുടെ വക്താക്കളായ വിശ്വഹിന്ദു പരിഷിത്താണ് കാണ്ടമാൽ കലാപത്തിന് നേതൃത്വം നൽകിയത്.
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?